scorecardresearch

സംസാരിക്കാൻ 'പ്രത്യേകിച്ച്' ഒന്നും ഇല്ലാതെ ഒരാളെ വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ചെയ്തിട്ട് എത്ര നാളായി?; അഹാന ചോദിക്കുന്നു

ഫോണിൽ സാമൂഹ്യ മാധ്യമങ്ങൾ നോക്കുകയും വാർത്തകളിലൂടെ കണ്ണോടിക്കുകയും ചെയ്യുന്നതിനു പകരം ഒരു നേരമെങ്കിലും പ്രിയപ്പെട്ട ഒരാളെ ഫോൺ വിളിക്കുകയോ അവർക്ക് മെസേജ് അയക്കുകയോ ചെയ്യുന്ന കാര്യം പരിഗണിക്കുന്നതിനെക്കുറിച്ചാണ് കുറിപ്പിൽ അഹാന പറയുന്നത്.

ഫോണിൽ സാമൂഹ്യ മാധ്യമങ്ങൾ നോക്കുകയും വാർത്തകളിലൂടെ കണ്ണോടിക്കുകയും ചെയ്യുന്നതിനു പകരം ഒരു നേരമെങ്കിലും പ്രിയപ്പെട്ട ഒരാളെ ഫോൺ വിളിക്കുകയോ അവർക്ക് മെസേജ് അയക്കുകയോ ചെയ്യുന്ന കാര്യം പരിഗണിക്കുന്നതിനെക്കുറിച്ചാണ് കുറിപ്പിൽ അഹാന പറയുന്നത്.

author-image
Entertainment Desk
New Update
Ahaana Krishna, അഹാന കൃഷ്ണ, Ahaana Krishna bridal shoot, Ahaana Krishna wedding photos, Ahaana Krishna instagram, ahaana photos, Indian express malayalam, IE malayalam, ഐഇ മലയാളം

കോവിഡ് രോഗവ്യാപനം കാരണം മാനസിക സമ്മർദ്ദങ്ങളും ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങളും വർധിക്കുന്ന ഈ സമയത്ത് സുഹൃത്തുക്കളോ ബന്ധുക്കളോ അടുപ്പമുള്ള വ്യക്തികളോ ആയി ആശയവിനിമയം നടത്തുന്നതിനെക്കുറിച്ച് ഓർമിപ്പിക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിനേത്രി അഹാന കൃഷ്ണ. ഫോണിൽ സാമൂഹ്യ മാധ്യമങ്ങൾ നോക്കുകയും വാർത്തകളിലൂടെ കണ്ണോടിക്കുകയും ചെയ്യുന്നതിനു പകരം ഒരു നേരമെങ്കിലും പ്രിയപ്പെട്ട ഒരാളെ ഫോൺ വിളിക്കുകയോ അവർക്ക് മെസേജ് അയക്കുകയോ ചെയ്യുന്ന കാര്യം പരിഗണിക്കുന്നതിനെക്കുറിച്ചാണ് കുറിപ്പിൽ അഹാന പറയുന്നത്.

Advertisment

"എൻറെ ഒരു കുടുംബസുഹൃത്ത് കുറച്ച് കാലത്തിന് ശേഷം ഇന്ന് എനിക്ക് വാട്ട്‌സ്ആപ്പിൽ സന്ദേശമയച്ചു. ഞങ്ങൾ കുറച്ചുനേരം ചാറ്റ് ചെയ്തു, ഈ സങ്കട-സമയങ്ങളിൽ മനോധൈര്യം നിലനിർത്താൻ അവൾ തന്റെ പ്രിയപ്പെട്ടവരെല്ലാം വിളിക്കുകയാണെന്ന് എന്നോട് പറഞ്ഞു. ഇത് എന്നെ അൽപ്പം ചിന്തിപ്പിച്ചു," അഹാന കുറിച്ചു.

"അതെ, നാമെല്ലാം കൂടുതലും നമ്മുടെ ഫോണിലാണ്. അടിയന്തിര കോളുകൾ നടത്തുക, ആളുകൾക്ക് സന്ദേശമയയ്‌ക്കുക, സോഷ്യൽ മീഡിയ നോക്കുക, വാർത്തകൾ അറിയുക, പരാതികൾ കേൾക്കുകയും പറയുകയും ചെയ്യുക... ധാരാളം കാര്യങ്ങൾ ചെയ്യുന്നു.

Advertisment

നമ്മുടെ അടുത്ത ആളുകളെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്തിട്ട് എത്ര കാലമായി? അത് വീട്ടിലുള്ളവരാകാം. കുറേ കാലമായി ബന്ധമില്ലാത്ത ആരെങ്കിലുമാവാം. കുറേ കാലമായി തീരേ സംസാരിക്കാത്ത ആരെങ്കിലുമാവാം.

Read More: ഈ ചിത്രങ്ങളിൽ വരനെ തിരയരുത്: അഹാന

നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളെ വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ചെയ്തിട്ട് എത്ര നാളായി .. സംസാരിക്കാൻ ‘പ്രത്യേകിച്ച്’ ഒന്നും ഇല്ലാതെ?" ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

"അതെ എനിക്കറിയാം, അത് കഷ്ടമാണ്. വളരെയധികം ബുദ്ധിമുട്ടാണ്. ഇതെല്ലാം കുഴപ്പത്തിലാണ്. പക്ഷെ നമുക്ക് പ്രതീക്ഷ നഷ്ടപ്പെടുത്താൻ കഴിയില്ല, നമുക്ക് കഴിയുമോ? തല പെരുക്കുന്ന അവസ്ഥ നമുക്ക് താങ്ങാനാവില്ല"

വേണ്ട, നമുക്ക് കഴിയില്ല.

നമ്മളെല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതുണ്ട്, ഒന്നാമതായി നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും വേണ്ടി .. വരാനിരിക്കുന്ന എല്ലാ നാളേയ്ക്കും വേണ്ടി.

അടുത്ത തവണ നിങ്ങൾക്ക് മടുപ്പ് തോന്നുമ്പോൾ... നിങ്ങളുടെ ഫോൺ എടുത്ത് സോഷ്യൽ മീഡിയ നോക്കുന്നതിന് പകരം... നിങ്ങൾ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും ബന്ധപ്പെടുക.

ജീവിതം എന്നാൽ മനോഹരമായ നിമിഷങ്ങൾ, സംഭാഷണങ്ങൾ, ആളുകൾ, ഓർമ്മകൾ എന്നിവയെല്ലാമല്ലാതെ മറ്റൊന്നുമല്ല.

ടേക്ക് കെയർ :)" അഹാന കുറിച്ചു.

Read more: അനിയത്തിമാരുമായി ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കുന്നതിന് ഇതിനാണ്; ഇഷ്ടാനിഷ്ടങ്ങൾ പങ്കുവച്ച് അഹാന

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: