സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. മൂത്തമകൾ അഹാനയും ഇഷാനിയും ഹൻസികയുമെല്ലാം അച്ഛനു പിന്നാലെ സിനിമയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ രണ്ടാമത്തെ മകൾ ദിയയും ഭാര്യ സിന്ധുകൃഷ്ണയും യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ തിളങ്ങുന്ന താരങ്ങളാണ്. ഇപ്പോഴിതാ, മക്കൾക്കൊപ്പം ഒരു ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുകയാണ് സിന്ധു കൃഷ്ണയും. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു ബ്രൈഡൽ ഷൂട്ടിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.
“സാങ്കൽപ്പികമായൊരു ക്രിസ്ത്യൻ വെഡ്ഡിംഗ് നടന്നു, അതിൽ നിന്നുള്ള ചിത്രങ്ങൾ,” എന്ന അടിക്കുറിപ്പോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ലേബൽ എം ഡിസൈനേഴ്സ് ആണ് അഹാനയേയും കുടുംബത്തെയും വച്ച് വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്.
Read more: അനിയത്തിമാരുമായി ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കുന്നതിന് ഇതിനാണ്; ഇഷ്ടാനിഷ്ടങ്ങൾ പങ്കുവച്ച് അഹാന
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’, ‘നാൻസി റാണി’ എന്നിവയാണ് റിലീസിനൊരുങ്ങുന്ന അഹാന ചിത്രങ്ങൾ. ഇഷാനി ആദ്യമായി അഭിനയിക്കുന്ന ‘വൺ’ എന്ന ചിത്രവും റിലീസിന് ഒരുങ്ങുകയാണ്.