scorecardresearch

അന്നത്തെ ആ പെൺകുട്ടിയാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്; ഓർമകൾ പങ്കുവച്ച് അഹാന

എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാൻ പഠിക്കുകയും ഭംഗിയുണ്ടാകാൻ മേക്കപ്പിന്റെ ആവശ്യമില്ലെന്ന് തിരിച്ചറിയുകയും ചെയ്തത്തിന് ശേഷമുള്ള ചിത്രമാണിത്

എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാൻ പഠിക്കുകയും ഭംഗിയുണ്ടാകാൻ മേക്കപ്പിന്റെ ആവശ്യമില്ലെന്ന് തിരിച്ചറിയുകയും ചെയ്തത്തിന് ശേഷമുള്ള ചിത്രമാണിത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ahaana Krishna, Ahaana Krishna photos, Ahaana Krishna video, Ahaana Krishna songs, Ahaana Krishna instagram, Ahaana Krishna youtube channel, Ahaana Krishna saree photos, Ahaana Krishna sisters video, Ahaana Krishna sisters dance, Indian express malayalam, IE malayalam

ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാന കൃഷ്ണ. ചിത്രങ്ങളും വീഡിയോകളും സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇക്കുറി കുറച്ച് വ്യത്യസ്തമായ ഒരു പോസ്റ്റാണ് താരം പങ്കു വച്ചിരിക്കുന്നത്.

Advertisment

വനിതയിൽ രണ്ട് തവണ മുഖചിത്രമായി വന്നതിനെ കുറിച്ചാണ് അഹാന പറയുന്നത്. രണ്ട് ചിത്രങ്ങളും തമ്മിൽ അഞ്ചു വർഷത്തിന്റെ വ്യത്യാസം.

"ആദ്യ ചിത്രം ആളുകളെ എന്റെ മുഖത്ത് അവർക്ക് എന്ത് ചെയ്യാൻ തോന്നുന്നോ അതിനെല്ലാം അനുവദിക്കുകയും കൃത്രിമമായ കൺപീലികൾ വച്ച് പിടിപ്പിക്കാൻ സമ്മതിക്കുകയും ചെയ്തിരുന്ന കാലത്തേത്താണ്. രണ്ടാമത്തേത് എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാൻ പഠിക്കുകയും ഭംഗിയുണ്ടാകാൻ മേക്കപ്പിന്റെ ആവശ്യമില്ലെന്ന് തിരിച്ചറിയുകയും ചെയ്തത്തിന് ശേഷം. കൂടാതെ ഞാൻ അഞ്ച് വർഷം കൊണ്ട് വളരുകയും ഒന്നോ രണ്ടോ ഇഞ്ച് കൂടുകയും ചെയ്തു. അതിനർഥം ആദ്യത്തെ ചിത്രം എനിക്ക് ഇഷ്ടമല്ല എന്നാണോ? തീർച്ചയായും അല്ല. എനിക്കത് കാണാൻ ഇഷ്ടമാണ്. അതുപോലുള്ള പല ചിത്രങ്ങളും നോക്കാൻ എനിക്ക് ഇഷ്ടമാണ്. രണ്ടു ചിത്രങ്ങളും തമ്മിലുള്ള​ വ്യത്യാസത്തെയാണ് ലേണിങ് എന്നു വിളിക്കുന്നത്. ആദ്യത്തെ ആ ചിത്രമില്ലാതെ ഒരിക്കലും രണ്ടാമത്തെ ചിത്രം ഉണ്ടാകില്ലായിരുന്നു. നിങ്ങൾ അതും ഇതുമാണ്. പണ്ടത്തെ നിങ്ങളെ മായ്ച്ചു കളയേണ്ട ഒരാവശ്യവുമില്ല. കാരണം ഇന്ന് നിങ്ങൾ​ എന്താണോ, ആ നിങ്ങളാകാൻ കാരണം അന്നത്തെ നിങ്ങൾ​ ആണ്. നിങ്ങളെ എല്ലാത്തരത്തിലും അംഗീകരിക്കുക," അഹാന കുറിയ്ക്കുന്നു.

Advertisment

അടുത്തിടെ ഹൻസികയെ കുറിച്ചുള്ള ഒരു പാട്ടോർമയും അഹാന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഹൻസികയെ കുട്ടിയായിരുന്നപ്പോൾ ഭക്ഷണം കഴിപ്പിക്കാൻ സ്ഥിരമായി പാടി കൊടുത്തിരുന്ന പാട്ടിനെ കുറിച്ചായിരുന്നു അഹാനയുടെ പോസ്റ്റ്. ‘മകൾക്ക്’ എന്ന സിനിമയിലെ അദ്നൻ സമി പാടിയ ‘ചാഞ്ചാടിയാടി ഉറങ്ങൂ നീ’ എന്ന പാട്ടായിരുന്നു ഹൻസികയ്ക്ക് അന്ന് ഏറെ ഇഷ്ടമെന്നാണ് അഹാന കുറിച്ചത്.

“ഹൻസു ഒരു കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഈ പാട്ട് പാടിയാലേ അവൾ ഭക്ഷണം കഴിക്കുമായിരുന്നു. ഒരു പത്തുവയസ്സുകാരിയെ സംബന്ധിച്ച് എപ്പോഴും പാട്ടുപാടികൊടുക്കുക എന്നു പറയുന്നത് അത്ര ഓകെ ആയിരുന്നില്ല. അച്ഛന്റെ മൊബൈലിൽ ഞങ്ങൾ ഈ പാട്ടു റെക്കോർഡ് ചെയ്ത് ഹൻസുവിന് ഭക്ഷണം കൊടുക്കേണ്ട സമയങ്ങളിലൊക്കെ പ്ലേ ചെയ്യും. ഇതുകേട്ട് അവൾ സന്തോഷത്തോടെ പാട്ട് കേൾക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. മനോഹരമായ ആ ഓർമ്മയാൽ തന്നെ ഈ പാട്ടെന്റെ ഹൃദയത്തോട് ഏറെ അടുത്തുനിൽക്കുന്ന​ ഒന്നായി മാറുന്നു,” അഹാന കുറിക്കുന്നു.

Read More: അനിയത്തിമാർക്കൊപ്പം അവധിക്കാലം ആഘോഷിച്ച് അഹാന കൃഷ്ണ; ചിത്രങ്ങൾ

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: