Latest News

അനിയത്തിമാർക്കൊപ്പം അവധിക്കാലം ആഘോഷിച്ച് അഹാന കൃഷ്ണ; ചിത്രങ്ങൾ

സഹോദരിമാരായ ഇഷാനി, ഹൻസിക എന്നിവരും അഹാനയ്ക്ക് ഒപ്പമുണ്ട്

Ahaana Krishna, Ahaana Krishna photos, Ahaana Krishna sisters

ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാന കൃഷ്ണ. കോവിഡ് ലോക്ക്ഡൗണിന്റെ മുഷിപ്പിൽ നിന്നും ഒന്നു റിഫ്രെഷ് ചെയ്യാനായി സഹോദരിമാർക്കൊപ്പം ചെറിയൊരു അവധിക്കാലം ആഘോഷിക്കുകയാണ് താരം. സഹോദരിമാരായ ഇഷാനി, ഹൻസിക എന്നിവർക്കൊപ്പം കോവളത്താണ് അഹാനയുടെ വെക്കേഷൻ. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

 

View this post on Instagram

 

SELF SHOT

A post shared by Ahaana Krishna (@ahaana_krishna) on

 

View this post on Instagram

 

happily cruising in my own thoughts > drowning in my thoughts PC – @ishaani_krishna

A post shared by Ahaana Krishna (@ahaana_krishna) on

 

View this post on Instagram

 

little BIG joys of life #vacayyyy PC – @hansikakrishna_

A post shared by Ahaana Krishna (@ahaana_krishna) on

 

View this post on Instagram

 

Twinning. Winning? @hansikakrishna_ PC – @ishaani_krishna

A post shared by Ahaana Krishna (@ahaana_krishna) on

 

View this post on Instagram

 

A post shared by Ishaani Krishna (@ishaani_krishna) on

അടുത്തിടെ ഹൻസികയെ കുറിച്ചുള്ള ഒരു പാട്ടോർമയും അഹാന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഹൻസികയെ കുട്ടിയായിരുന്നപ്പോൾ ഭക്ഷണം കഴിപ്പിക്കാൻ സ്ഥിരമായി പാടി കൊടുത്തിരുന്ന പാട്ടിനെ കുറിച്ചായിരുന്നു അഹാനയുടെ പോസ്റ്റ്. ‘മകൾക്ക്’ എന്ന സിനിമയിലെ അദ്നൻ സമി പാടിയ ‘ചാഞ്ചാടിയാടി ഉറങ്ങൂ നീ’ എന്ന പാട്ടായിരുന്നു ഹൻസികയ്ക്ക് അന്ന് ഏറെ ഇഷ്ടമെന്നാണ് അഹാന കുറിച്ചത്.

“ഹൻസു ഒരു കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഈ പാട്ട് പാടിയാലേ അവൾ ഭക്ഷണം കഴിക്കുമായിരുന്നു. ഒരു പത്തുവയസ്സുകാരിയെ സംബന്ധിച്ച് എപ്പോഴും പാട്ടുപാടികൊടുക്കുക എന്നു പറയുന്നത് അത്ര ഓകെ ആയിരുന്നില്ല. അച്ഛന്റെ മൊബൈലിൽ ഞങ്ങൾ ഈ പാട്ടു റെക്കോർഡ് ചെയ്ത് ഹൻസുവിന് ഭക്ഷണം കൊടുക്കേണ്ട സമയങ്ങളിലൊക്കെ പ്ലേ ചെയ്യും. ഇതുകേട്ട് അവൾ സന്തോഷത്തോടെ പാട്ട് കേൾക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. മനോഹരമായ ആ ഓർമ്മയാൽ തന്നെ ഈ പാട്ടെന്റെ ഹൃദയത്തോട് ഏറെ അടുത്തുനിൽക്കുന്ന​ ഒന്നായി മാറുന്നു,” അഹാന കുറിക്കുന്നു.

 

View this post on Instagram

 

When Hansu was a baby ( few months old ) , she would eat food only if I sang this song. Since singing every day for every meal wasn’t quite okay with a 10 year old me , we recorded an audio of me singing this song on dad’s mobile and we would play it every time Hansu had to be given food. And she would happily listen to the song and eat food. This beautiful memory makes “Chaanjaadi Aadi” one of my most closest-to-heart songs Made this song with @77justinjames .. my super enthusiastic music buddy Music Arranged , Programmed & Produced by @77justinjames Music Mixed & Mastered by @deepaksr.productions Full Video is on the Channel. Here’s a little snippet. Tell me how you like it. Link in Bio and All over Story #ChaanjaadiAadi

A post shared by Ahaana Krishna (@ahaana_krishna) on

Read more: ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക്, ‘ഉറുമി’ പാട്ടുമായി അഹാനയും അനിയത്തിയും; വീഡിയോ

അനിയത്തി ഹൻസു എന്നു വിളിപ്പേരുള്ള ഹൻസികയ്ക്ക് ഒപ്പമുള്ള ഒരു പാട്ട് വീഡിയോയും മുൻപ് അഹാന പങ്കുവച്ചിരുന്നു. ‘ഉറുമി’യിലെ ‘ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക്’ എന്നു തുടങ്ങുന്ന ഗാനമാണ് ചേച്ചിയും അനിയത്തിയും ചേർന്ന് പാടുന്നത്.

“പാട്ട് പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഹൻസുവും ജോയിൻ ചെയ്തപ്പോൾ,” എന്ന കുറിപ്പോടെയാണ് അഹാന വീഡിയോ പങ്കുവച്ചത്.

 

View this post on Instagram

 

Was practising this song y’day for a performance live I had. Hansu got excited to sing along with a karaoke and came and joined me

A post shared by Ahaana Krishna (@ahaana_krishna) on

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ കുടുംബം. നാലു പെൺകുട്ടികളുടെ അച്ഛനായ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.

Read more: ഇതുപോലൊരു അപ്പൻ ലോകത്ത് വേറെയെവിടെ കാണും? ഇൻ ഹരിഹർനഗറിലെ നാൽവർ സംഘമായി കൃഷ്ണകുമാറും മക്കളും; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna shares vacation photos kovalam

Next Story
മറ്റൊരു താരപുത്രി കൂടി നായികയാവുന്നുNandana Shaju, actor shaju daughter
The moderation of comments is automated and not cleared manually by malayalam.indianexpress.com