scorecardresearch

എന്റെ ആദ്യത്തെ സഹനടൻ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി അഹാന

തന്റെ അഭിനയ അരങ്ങേറ്റവുമായി ബന്ധപ്പെട്ട, ആരാധകർക്കൊന്നും ഇത്രനാളും അറിയാതിരുന്നൊരു രഹസ്യം വെളിപ്പെടുത്തുകയാണ് അഹാന കൃഷ്ണ രസകരമായ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ

തന്റെ അഭിനയ അരങ്ങേറ്റവുമായി ബന്ധപ്പെട്ട, ആരാധകർക്കൊന്നും ഇത്രനാളും അറിയാതിരുന്നൊരു രഹസ്യം വെളിപ്പെടുത്തുകയാണ് അഹാന കൃഷ്ണ രസകരമായ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ahaana Krishna acting debut Krishnakumar throwback

അഹാന കൃഷ്ണ

ഇന്ന്, നടൻ കൃഷ്ണകുമാറിന്റെ 57-ാം ജന്മദിനമാണ്. കൃഷ്ണകുമാറിന്റെ ജന്മദിനത്തിൽ മകളും നടിയുമായ അഹാന കൃഷ്ണ പങ്കുവച്ച ആശംസാകുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ അഭിനയ അരങ്ങേറ്റവുമായി ബന്ധപ്പെട്ട, ആരാധകർക്കൊന്നും ഇത്രനാളും അറിയാതിരുന്നൊരു രഹസ്യമാണ് ആശംസാകുറിപ്പിൽ അഹാന വെളിപ്പെടുത്തുന്നത്. 

Advertisment

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ നായികയായി എത്തും മുൻപു തന്നെ താൻ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നുവെന്നും ഗൃഹപ്രവേശം എന്ന  സീരിയലിൽ അച്ഛൻ കൃഷ്ണകുമാറിനൊപ്പം അഭിനയിച്ചുകൊണ്ടായിരുന്നു തന്റെ തുടക്കമെന്നുമാണ് അഹാന വെളിപ്പെടുത്തുന്നത്.

Also Read: ബുർജ് ഖലീഫയിലെ മോഹൻലാലിന്റെ സ്കൈ-ഹൈ ലക്ഷ്വറി ഫ്ളാറ്റിന്റെ വില എത്രയെന്നറിയാമോ?

"എന്റെ ആദ്യത്തെ സഹനടന് 57-ാം പിറന്നാൾ ആശംസകൾ. എന്റെ അഭിനയ അരങ്ങേറ്റം ഞാൻ സ്റ്റീവ് ലോപ്പസിലൂടെ ആയിരുന്നില്. വർഷങ്ങൾക്ക് മുമ്പ്, അച്ഛൻ അഭിനയിച്ചുകൊണ്ടിരുന്ന ഒരു സീരിയലിൽ, രണ്ട് സീനുകളിൽ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ കുഞ്ഞായി അഭിനയിക്കാൻ ഒരു കുട്ടിയെ അവർ അന്വേഷിച്ചിരുന്നു. മറ്റൊരു കുട്ടിയെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ, ആ ജോലിയ്ക്ക് അവർ ഒരു നല്ല ഓപ്ഷൻ കണ്ടെത്തി, അധിക പ്രതിഫലം ചോദിക്കില്ലായിരുന്നു. 

Advertisment

ഞാൻ എനിക്ക് വേണ്ടി ഡബ് ചെയ്യുകയും ചെയ്തു ( ആ  ശബ്‌ദങ്ങളെല്ലാം ഒരു സ്റ്റുഡിയോയിൽ എന്നെക്കൊണ്ട് ഡബ് ചെയ്യാൻ പറഞ്ഞ എന്റെ യഥാർത്ഥ ശബ്‌ദമാണ്). 

ചില കാര്യങ്ങൾ നിങ്ങൾക്ക് വളരെ വിലപ്പെട്ടതായി തോന്നുന്നതിനാൽ അവ ലോകവുമായി പങ്കിടാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത് അത്തരത്തിലുള്ള ഒന്നായിരുന്നു. വർഷങ്ങളായി ഞാനിത് ഒരു ചെറിയ രഹസ്യം പോലെ എന്റെ ഉള്ളിൽ സൂക്ഷിച്ചിരുന്നു. ഇത് എപ്പോൾ പോസ്റ്റ് ചെയ്യാൻ കഴിയുമെന്ന് ഞാൻ സ്വയം ചോദിക്കുമ്പോഴെല്ലാം, എന്റെ ഉത്തരം ഇതായിരിക്കും - ഞാൻ വളരെ പ്രശസ്തയാണെന്നും ആരെങ്കിലും ഇതിനെക്കുറിച്ച് ശ്രദ്ധിക്കുമെന്നും എനിക്ക് തോന്നുമ്പോൾ ഞാൻ ഇത് പങ്കിടും. ശരി, അതുകൊണ്ടാണോ ഞാൻ ഇപ്പോൾ ഇത് പങ്കിടുന്നതെന്ന് എനിക്കറിയില്ല. എന്നിരുന്നാലും, ഇന്ന് അച്ഛന്റെ ജന്മദിനമായതിനാലും എന്ത് പോസ്റ്റ് ചെയ്യണമെന്ന് ചിന്തിച്ചുകൊണ്ടിരുന്നതിനാലും, പെട്ടെന്ന് എനിക്കിതോർമ വന്നു, എന്റെ ആദ്യത്തെ സഹനടൻ എന്റെ അച്ഛനാണല്ലോ! അത് വളരെ രസകരമാണല്ലോ! അപ്പോള്‍ എന്റെ ചെറിയ ആ രഹസ്യം ഇതാ.

എന്റെ അച്ഛന്‍ ആ സ്ത്രീക്ക് ഒരു കവര്‍ കൊടുക്കുമ്പോള്‍, ഞാന്‍ ആ രംഗം അലങ്കോലപ്പെടുത്തുകയും കരയുകയും ചെയ്യുന്നു. കാരണം, എന്റെ അച്ഛന്‍ ഞങ്ങളുടേതായ എന്തോ അവള്‍ക്ക് കൊടുക്കുന്നതായി എനിക്കു തോന്നി. നമ്മളുടേത് നമ്മുടേതാണെന്നും പങ്കിടാന്‍ കഴിയില്ലെന്നും വിശ്വസിച്ചിരുന്ന അമിതമായ പൊസ്സസ്സീവ്നെസ്സുള്ള ഒരു കുട്ടിയായിരുന്നു ഞാന്‍. 

അതിലൊരു രംഗം കൂടിയുണ്ട്, പക്ഷേ അത് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ദിവസം പറയാനായി മാറ്റിവയ്ക്കുന്നു," അഹാനയുടെ രസകരമായ കുറിപ്പിങ്ങനെ.

സീരിയലിൽ നിന്നുള്ള ദൃശ്യങ്ങളും അഹാന പോസ്റ്റിനൊപ്പം പങ്കിട്ടിട്ടുണ്ട്.

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: