/indian-express-malayalam/media/media_files/uploads/2023/06/Ahaana-with-family.png)
Ahaana Krishna/ Instagram
നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ​ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്.
മക്കളെ സുഹൃത്തുക്കളായി കാണുന്ന കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മറ്റൊരു കുടുംബ ചിത്രമാണ് ശ്രദ്ധ നേടുന്നത്. വീട്ടിലെ അഞ്ചു സ്ത്രീകൾ ഒന്നിച്ചെത്തിയ ചിത്രമാണ് വൈറലാകുന്നത്. എന്നാൽ എപ്പോഴും വ്യത്യസ്തമായ അടികുറിപ്പുകൾ നൽകുന്ന അഹാന ഇത്തവണ ആ അവസരം ആരാധകർക്ക് നൽകിയിരിക്കുകയാണ്.
നീങ്ക അഞ്ചുപേരും സിസ്റ്റേഴ്‌സാ, രാജ്ഞിയും രാജകുമാരിമാരും, കിച്ചൂസിന്റെ സ്വന്തം പെൺപുലികൾ, അഞ്ച് സുന്ദരികൾ തുടങ്ങി അനവധി കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെയായിരുന്നു ഇഷാനിയുടെ സിനിമാ അരങ്ങേറ്റം. ഡാൻസ് വീഡിയോകളും കവർ വേർഷനുകളുമൊക്കെയായി വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാൻ ദിയയ്ക്കും സാധിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ഈ കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്. ഫാഷൻ, ലൈഫ്സ്റ്റൈൽ, ട്രാവൽ വീഡിയോകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണിവർ.
അഖിൽ സത്യന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'പാച്ചുവും അത്ഭുതവിളക്കു'മാണ് അഹാനയുടെ അവസാനം റിലീസിനെത്തിയ ചിത്രം. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ അതിഥി വേഷത്തിലായിരുന്നു അഹാന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.