/indian-express-malayalam/media/media_files/uploads/2022/09/ahaana.jpg)
അഹാന കൃഷ്ണ കേന്ദ്രകഥാപാത്രമായി എത്തുന്ന വെബ് സീരിസ് ആണ് ‘മീ മൈസെല്‍ഫ് ആന്‍ഡ് ഐ’. യൂട്യൂബ് സീരീസിന്റെ ഷൂട്ടിങ് തിരക്കിലാണ് അഹാന. ഷൂട്ടിങ്ങിനിടെ നിലത്ത് തെന്നിവീണ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് താരം. സീരീസിന്റെ ആറാമത്തെ എപ്പിസോഡ് ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
ഷൂട്ടിങ്ങിനായി ലോങ് സ്കർട്ട് ആയിരുന്നു അഹാന ധരിച്ചിരുന്നത്. സ്കർട്ടിൽ തട്ടിയാണ് താരം താഴെ വീണത്. താഴെ വീണ സമയത്ത് അഹാനയുടെ കയ്യിൽ സംവിധായകന്റെ പുത്തൻ 13 പ്രൊ മാക്സ് മോഡൽ ഐഫോൺ കൂടിയുണ്ടായിരുന്നു. വീഴ്ചയിൽ തനിക്ക് പരുക്കുകളോ സംവിധായകന്റെ ഫോണിന് കുഴപ്പമോ ഇല്ലെന്ന് പറയുകയാണ് അഹാന.
പുതിയ എപ്പിസോഡ് യൂട്യൂബിൽ വന്നിട്ടുണ്ടെന്നും, അതിനാൽ ഈ ഷോട്ട് ഉൾപ്പെടുന്ന രംഗം കാണാൻ കഴിയുമെന്നും അഹാന സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ഒരു കഫെ കേന്ദ്രീകരിച്ചാണ് അഹാനയുടെ 'മി, മൈസെൽഫ് ആൻഡ് ഐ' എന്ന സീരീസ് ഒരുങ്ങിയത്. 11th Hour Productions എന്ന യൂട്യൂബ് ചാനലിലാണ് അഹാനയുടെ വീഡിയോ സീരീസ് പ്രേക്ഷകരിലെത്തുന്നത്.
അടി, നാന്‍സി റാണി എന്നിവയാണ് അഹാനയുടെ പുറത്തിറങ്ങാനുളള ചിത്രങ്ങള്‍. 'അടി'യിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.