മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്റേതായ ഇടം നേടിയ നടിയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാനയ്ക്ക് വലിയൊരു ആരാധക കൂട്ടവുമുണ്ട്. സോഷ്യൽ മീഡിയയിലും താരം ഏറെ ആക്ടീവാണ്. കുടുംബത്തിനൊപ്പമുള്ള മനോഹര നിമിഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും അഹാന സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.
അടുത്തിടെ കേരള സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ അഹാന തന്റെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തിരുന്നു. സാരിക്ക് ചേരുംവിധമുള്ള ചുവന്ന കുപ്പിവളകളും ചുവന്ന പൊട്ടും മൂക്കുത്തിയും കൂടിയായപ്പോൾ തനിനാടൻ സുന്ദരിയായി അഹാന മാറി.
പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണയിൽ നിന്നുള്ള നെല്ല് കല്യാണി സാരി സെറ്റാണ് അഹാന ധരിച്ചത്. പ്ലീറ്റ്സിൽ ചില്ലി റെഡ് സെമി സർക്കിൾ ഡിസൈൻ ആയിരുന്നു ഈ ഐവറി സാരിയുടെ പ്രത്യേകത, 4,500 രൂപയാണ് ഈ സാരി സെറ്റിന്റെ വില.

മി, മൈ സെൽഫ് ആൻഡ് ഐ എന്ന വെബ് സീരിസാണ് അഹാനയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത പ്രൊജക്റ്റ്. അഹാന കൃഷ്‌ണയാണ് ഈ സീരിസിലെ കേന്ദ്ര കഥാപാത്രം. മാ കഫേ എന്ന കഫേ നടത്തുന്ന മാളു എന്ന കഥാപാത്രത്തെയാണ് അഹാന അവതരിപ്പിക്കുന്നത്. ഈ സീരീസിന്റെ പ്രധാന പശ്ചാത്തലവും ഈ കഫേ തന്നെയാണ്.