/indian-express-malayalam/media/media_files/uploads/2022/12/Ahaana.png)
നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ട്രെൻഡ് പരീക്ഷിച്ചിരിക്കുകയാണ് അഹാന. അമ്മ സിന്ധുവിനൊപ്പമുള്ള വീഡിയോയാണ് അഹാന ഷെയർ ചെയ്തിരിക്കുന്നത്.
നൃത്തം ചെയ്യുമ്പോൾ ഫ്രെണ്ട് ക്യാമറ ഉപയോഗിച്ച് അമ്മയുടെ ഭാവങ്ങൾ പകർത്തുകയാണ് അഹാന. "അമ്മയ്ക്ക് ടെക്കനോളജിയെക്കുറിച്ച് അറിവുളളതുകൊണ്ട് പറ്റിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ എങ്ങനെയോ എനിക്ക് മാനേജ് ചെയ്യാൻ സാധിച്ചു" എന്നാണ് വീഡിയോയ്ക്ക് താഴെ അഹാന കുറിച്ചത്. വീഡിയോ ക്യൂട്ടായിരിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. അഹാനയും അമ്മയും ദുബായിൽ പോയപ്പോൾ പകർത്തിയ ദൃശ്യങ്ങളാണെന്നാണ് വ്യക്തമാകുന്നത്.
മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ​ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. മക്കളെ സുഹൃത്തുക്കളായി കാണുന്ന അച്ഛനും അമ്മയുമാണ് കൃഷ്ണകുമാറും സിന്ധുവും. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്. മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളുമെല്ലാം കൃഷ്ണകുമാറും ഭാര്യ സിന്ധുവും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us