scorecardresearch

ഇനിയും സ്വപ്‌നങ്ങൾ കാണുക, സാക്ഷാത്കരിക്കാൻ ഞാനൊപ്പമുണ്ടാകും; മാതൃദിനാശംസകളുമായി അഹാന

"കുട്ടികാലത്ത് എനിക്ക് ആകെ അറിയുന്നൊരു വിദേശ രാജ്യം ചിലപ്പോൾ സ്വിറ്റ്സർലാൻഡും ഹോളൻഡുമായിരിക്കും, അതും അമ്മ കാരണം," അഹാന കൃഷ്‌ണ

"കുട്ടികാലത്ത് എനിക്ക് ആകെ അറിയുന്നൊരു വിദേശ രാജ്യം ചിലപ്പോൾ സ്വിറ്റ്സർലാൻഡും ഹോളൻഡുമായിരിക്കും, അതും അമ്മ കാരണം," അഹാന കൃഷ്‌ണ

author-image
Entertainment Desk
New Update
Ahaana Krishna, Ahaana Mother, Mother's day

Ahaana Krishna/ Instagram

നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. അഹാനയുടെ അമ്മ സിന്ധുവിന്റെ ആഗ്രഹങ്ങളിലൊന്നായിരുന്നു സ്വിറ്റ്സർലാൻഡിൽ പോകുകയെന്നത്. കഴിഞ്ഞ മാസമാണ് കുടുംബത്തിലെ എല്ലാവരും ചേർന്ന് യൂറോപ്പ് ട്രിപ്പ് പോയത്. മാത്യദിനത്തിൽ അമ്മയ്ക്ക് ആശംസകളറിയിക്കുന്നതിനൊപ്പം ഇനിയും നിറയെ സ്വപ്നങ്ങൾ കാണാൻ പറയുകയാണ് അഹാന.

Advertisment

"എനിക്ക് 6-7 വയസ്സുള്ളപ്പോഴാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം സ്വിറ്റ്സർലാൻഡിൽ പോകുന്നതാണെന്ന് അമ്മ പറഞ്ഞത്. ഹോളൻഡിലെ ട്യുലിപ്പ് പുഷ്പങ്ങൾ കാണാനുള്ള ആഗ്രവുമൊക്കെയായിരുന്നത്. അതുകൊണ്ട് കുട്ടികാലത്ത് എനിക്ക് ആകെ അറിയുന്നൊരു വിദേശ രാജ്യം ചിലപ്പോൾ സ്വിറ്റ്സർലാൻഡും ഹോളൻഡുമായിരിക്കും. ഏതെങ്കിലും സിനിമാരംഗങ്ങളിൽ പോലും ആ സ്ഥലങ്ങൾ കാണിച്ചാൻ അമ്മ ഒരുപാട് ആസ്വദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നെങ്കിലും അമ്മയുടെ ഈ ആഗ്രഹം നടത്തി കൊടുക്കണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. കാരണം എന്റെ ഏതൊരു ചെറിയ കാര്യത്തിനു പോലും ഒരുപാട് പ്രാധാന്യം നൽകുന്നയാളാണ് അമ്മ."

"അങ്ങനെ കഴിഞ്ഞ മാസം എനിക്ക് അതു യാഥാർത്ഥ്യമാക്കാൻ സാധിച്ചു. സ്വിറ്റസർലാൻഡിലെ മനോഹരമായ സ്ഥങ്ങളിൽ നിന്നും പകർത്തിയ ചിത്രങ്ങളാണിവ. ഹോളൻഡിലെ ട്യൂലിപ്പ് പുഷ്പങ്ങൾക്കിടയിൽ നിന്ന് പുഞ്ചിരിക്കുന്ന അമ്മ. എന്റെ ഏതൊരു ചെറിയ കാര്യത്തിനും അത്രയധികം പ്രാധാന്യം നൽകുന്ന അമ്മയ്ക്ക് തിരിച്ചു നൽകാനായി എന്റെയടുത്തുള്ളത് ഇങ്ങനെയുള്ള ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുകയെന്നതാണ്."

Advertisment

"മാത്യദിനാശംസകൾ മമ്മ. എന്റെ ചെറിയ കാര്യങ്ങൾക്കു പോലും കൂടെ നിൽക്കുന്നതിനു നന്ദി. ഇനിയും ഒരുപാട് സ്വപ്നങ്ങൾ കാണുക, അതെല്ലാം നമുക്ക് യാഥാർത്ഥ്യമാക്കാം" അഹാന കുറിച്ചു.

ദുൽഖർ സൽമാന്റെ നിർമാണത്തിൽ ഒരുങ്ങിയ 'അടി' ആണ് അഹാനയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം. പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏപ്രിൽ 14 ന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. അഖിൽ സത്യൻ ചിത്രം 'പാച്ചുവും അത്ഭുതവിളക്കി'ലും അഹാന അതിഥി വേഷത്തിലെത്തിയിരുന്നു.

Ahaana Krishna Mothers Day

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: