/indian-express-malayalam/media/media_files/uploads/2021/04/Ahaana-Krishna.jpg)
യുവനടിമാർക്കിടയിൽ ഏറെ ആരാധകരുള്ള ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് അഹാന കൃഷ്ണ. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ലൂക്കയുടെ സിനിമോട്ടോഗ്രാഫർ നിമിഷ് രവി പകർത്തിയ ഒരു ചിത്രമാണ് അഹാന ഷെയർ ചെയ്തിരിക്കുന്നത്.
രസകരമായൊരു ക്യാപ്ഷനും അഹാന ചിത്രത്തിനു നൽകിയിട്ടുണ്ട്. "എന്നെ ഹോളിവുഡ് സിനിമകളിൽ കാണും വരെ, ഇതുപോലുള്ള ചിത്രങ്ങൾ എടുത്തുകൊണ്ട് ഇരിക്കും," എന്നാണ് അഹാന കുറിക്കുന്നത്.
Read more:അനിയത്തിമാരുമായി ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കുന്നതിന് ഇതിനാണ്; ഇഷ്ടാനിഷ്ടങ്ങൾ പങ്കുവച്ച് അഹാന
മുൻപും നിരവധി തവണ നിമിഷിന്റെ ക്യാമറയ്ക്ക് അഹാന മോഡലായിട്ടുണ്ട്.
Read more: എന്തായാലും പണി പാളി, എന്നാപ്പിന്നെ ഒരു വീഡിയോ ഇട്ടേക്കാം; കോവിഡ് ദിനങ്ങളോർത്ത് അഹാന
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യാണ് റിലീസ് കാത്തിരിക്കുന്ന അഹാനചിത്രങ്ങളിൽ ഒന്ന്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘വരനെ ആവശ്യമുണ്ട്,’ ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്,’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘അടി.’ ‘ലില്ലി,’ ‘അന്വേഷണം’ എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ‘അടി’ സംവിധാനം ചെയ്യുന്നത്. ഷെയ്ന്‍ നിഗം ചിത്രം ‘ഇഷ്‌കി’ന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് ‘അടി’യ്ക്ക് തിരക്കഥ ഒരുക്കുന്നത്.
ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം ഫായിസ് സിദ്ധിഖ്, എഡിറ്റിംഗ് നൗഫല്‍, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, ആർട്ട് സുഭാഷ് കരുണ്‍, മേക്കപ്പ് രഞ്ജിത് ആർ എന്നിവര്‍ നിർവഹിച്ചിരിക്കുന്നു. ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അൻപത് ദിവസങ്ങൾ കൊണ്ടാണ് ‘അടി’യുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us