/indian-express-malayalam/media/media_files/uploads/2023/10/Ahaana-Krishna.jpg)
Photo: Ahaana Krishna | Instagram
ഇന്റർനെറ്റിൽ എപ്പോഴും ട്രെൻഡിംഗാവുന്ന ആഘോഷങ്ങളിൽ ഒന്നാണ് ഹാലോവീൻ. വിദേശരാജ്യങ്ങളിൽ മാത്രം കണ്ടു ശീലിച്ച ഹാലോവീൻ ആഘോഷം മലയാളക്കര ഏറ്റെടുത്തു തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. മലയാളത്തിൽ നിന്നുള്ള സെലിബ്രിറ്റികളും ഹാലോവീൻ വേഷപ്പകർച്ചയിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.
എന്താണ് ഹാലോവീൻ?
ആത്മാക്കളുടെ ദിനമായാണ് ഹാലോവീൻ (Halloween Day) കരുതപ്പെടുന്നത്. ഈ ദിവസം മരണപ്പെട്ടവരുടെ ആത്മാക്കൾ വീടുകൾ സന്ദർശിക്കാൻ എത്തുമെന്നാണ് പാശ്ചാത്യരുടെ വിശ്വാസം. ഇതിനായി പേടിപ്പെടുത്തുന്ന വേഷങ്ങളിൽ അവരെ സ്വീകരിക്കാൻ എല്ലാവരും ഒരുങ്ങിനിൽക്കും. ഒക്ടോബർ 31ന് വൈകുന്നേരമാണ് ഹാലോവീൻ ആഘോഷിക്കുന്നത്. പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് വിശുദ്ധരുടെ തിരുനാളിന്റെ തലേദിവസമാണ് ഒക്ടോബർ 31. ആ ദിവസം ആത്മാക്കൾക്കായി നീക്കി വയ്ക്കുന്നു എന്നാണ് വിശ്വാസം. ഓൾ ഹാലോസ് ഈവ് എന്നതിന്റെ ചുരുക്കപ്പേരാണ് ഹാലോവീൻ.
അഹാനയുടെ സ്പെഷൽ ഹാലോവീൻ ഷൂട്ട്
നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ അഹാന കൃഷ്ണയാണ് ഇപ്പോൾ ഹാലോവീൻ സ്പെഷൽ ഷൂട്ട് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. സാങ്കൽപ്പിക കഥാപാത്രവും ഡിസ്നിയുടെ 1937 ആനിമേറ്റഡ് ചിത്രമായ സ്നോ വൈറ്റ് ആൻഡ് സെവൻ ഡ്വാർഫിലെ പ്രധാന കഥാപാത്രവുമായ സ്നോ വൈറ്റിനെയാണ് ചിത്രങ്ങളിലൂടെ അഹാന പുനരാവിഷ്കരിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2023/10/Ahaana-Snow-White-5.jpg)
/indian-express-malayalam/media/media_files/uploads/2023/10/Ahaana-Snow-White-4.jpg)
/indian-express-malayalam/media/media_files/uploads/2023/10/Ahaana-Snow-White-3.jpg)
/indian-express-malayalam/media/media_files/uploads/2023/10/Ahaana-Snow-White-2.jpg)
/indian-express-malayalam/media/media_files/uploads/2023/10/Ahaana-Snow-White-1.jpg)
മുൻപ്, ലോകമെമ്പാടും ഏറെ ഫാൻസുള്ള സീരിസുകളിൽ ഒന്നായ 'എമിലി ഇൻ പാരീസി'ലെ എമിലിയുടെ ലുക്കും അഹാന പുനരാവിഷ്കരിച്ചിരുന്നു. എമിലി ഇൻ പാരീസിൽ എമിലിയെ അവതരിപ്പിക്കുന്ന ലില്ലി കോളിൻസിന്റെ ഒരു ലുക്ക് റീക്രിയേറ്റ് ചെയ്യുകയായിരുന്നു അഹാന.
ഏറ്റവും മനോഹരമായ മുഹൂർത്തങ്ങൾ കൊണ്ട് ജീവിതത്തെ അടയാളപ്പെടുത്താൻ ഇഷ്ടപ്പെടുന്നൊരാൾ കൂടിയാണ് അഹാന. അതിനായി ഏറെ കഷ്ടപ്പെടാൻ തയ്യാറാവുന്ന അഹാനയുടെ വീഡിയോകളും വ്ളോഗുകളുമെല്ലാം ശ്രദ്ധ നേടാറുണ്ട്. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്തുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.