/indian-express-malayalam/media/media_files/uploads/2021/05/Ahaana-Krisha-grieves-demise-of-grand-mother-urges-all-to-follow-covid-protocol-fi.jpg)
'കുട്ടി ഇഷാനിയെ കൈയ്യില്‍ എടുത്തു നില്‍ക്കുന്ന, പിങ്ക് സാരി ഉടുത്ത ആന്റിയാണ് മോളി അമ്മൂമ്മ (എന്റെ അമ്മയുടെ അമ്മയുടെ ഇളയ സഹോദരി.) ഇന്നവര്‍ കോവിഡിന് കീഴടങ്ങി. ഏപ്രില്‍ അവസാനത്തില്‍ ഒരു വിവാഹത്തിന് ക്ഷണിക്കാന്‍ വീട്ടിലേക്ക് വന്ന ഒരാളില്‍ നിന്നാണ് അവര്‍ക്ക് വൈറസ് ബാധ ഉണ്ടായത്. ക്ഷണിക്കാന്‍ വന്ന ആള്‍ വീട്ടില്‍ വന്നതിനു രണ്ടു നാള്‍ കഴിഞ്ഞു കോവിഡ് പോസിറ്റീവ് ആയി. അമ്മൂമ്മയ്ക്കും ചില ലക്ഷണങ്ങള്‍ കണ്ടു, ഒടുവില്‍ തിങ്കളാഴ്ച അമ്മൂമ്മയും കോവിഡ് പോസിറ്റീവ് ആയി. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ആശുപത്രിയില്‍ ആക്കിയ അമ്മൂമ്മ ഇന്ന് മരിച്ചു. ഞങ്ങള്‍ക്കാര്‍ക്കും തന്നെ വിശ്വസിക്കാന്‍ ആവുന്നില്ല, ഈ സാഹചര്യം - അമ്മൂമ്മ പോയി എന്നും,' കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ വിയോഗത്തില്‍ നടി അഹാന കുറിച്ച വാക്കുകള്‍ ആണിവ.
അഹാനയുടെ അമ്മ സിന്ധുവിന്റെ അമ്മയുടെ ഇളയ സഹോദരി മോളിയാണ് ഇന്ന് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍.
'എന്റെ അമ്മയ്ക്ക് അവരുമായി ചേര്‍ന്ന ധാരാളം ഓര്‍മ്മകള്‍ ഉണ്ട്. വളരെ ആക്ടിവ് ആയ ഒരാള്‍. എനിക്കുറപ്പുണ്ട്, ആശുപത്രിയില്‍ അഡ്മിറ്റ് ആവുമ്പോഴും അമ്മൂമ്മ കരുതിയിട്ടുണ്ടാവില്ല അവര്‍ മരിക്കുമെന്ന്. 64 വയസായിരുന്നു, വാക്സിന്‍ രണ്ടു ഡോസും എടുത്തിരുന്നു. ഞാനിതു വരെ കേട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നു… രണ്ടു ഡോസ് വാക്സിന്‍ എടുത്തവരില്‍ കോവിഡ് ബാധയുണ്ടായാല്‍ കൂടി അത് വളരെ മൈല്‍ഡ് ആയിരിക്കും എന്നും. എനിക്ക് തെറ്റി. രണ്ടു ഡോസ് വാക്സിന്‍ എടുത്താലും നിങ്ങള്‍ സുരക്ഷിതരല്ല. വാക്സിന്‍ ചിലര്‍ക്കെല്ലാം ഒരു ഷീല്‍ഡ് ആണ്, ഒരിക്കലും ഒരു ഗ്യാരന്റി അല്ല. ചെറിയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ അമ്മൂമ്മ ടെസ്റ്റ് ചെയ്തിരുന്നെങ്കില്‍ എന്നും ഞാനിപ്പോള്‍ ആശിച്ചു പോകുന്നു. ടെസ്റ്റ് ചെയ്യുന്നതില്‍ വന്ന താമസം വൈറസ് ഉള്ളില്‍ പടരാന്‍ കാരണമായിരുന്നിരിക്കാം.
നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍, ദയവായി ഈ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു, നിങ്ങളുടെ പ്രിയപ്പെട്ടവരോട് പറയൂ
- കൃത്യമായി വാക്സിന്‍ എടുത്ത, ഏറെ പ്രിയപ്പെട്ട ഒരാളെ ഞങ്ങള്‍ക്ക് ഇന്ന് നഷ്ടപ്പെട്ടു. അത് കൊണ്ട്, വാക്സിന്‍ എടുത്താലും ഇല്ലെങ്കിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക.
- ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ഉടനെ ടെസ്റ്റ് ചെയ്യുക. കൃത്യവും സമയനിഷ്ഠവുമായ പ്രതികരണത്തിലൂടെ മാത്രമേ കോവിഡിനെ പ്രതിരോധിക്കാനാവൂ.
- വീട്ടിലിരിക്കുക. മറ്റു വീടുകളില്‍ പോകാതിരിക്കുക. അത് അവര്‍ക്കും നിങ്ങള്‍ക്കും നല്ലതല്ല. എല്ലാം പിന്നീടാകാം. അത് കൊണ്ട് ദയവായി ശ്രദ്ധിക്കുക.
മോളി അമ്മൂമ്മേ, റസ്റ്റ് ഇന്‍ പീസ്. അവസാനമായി ഒന്ന് കാണാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. എന്റെ ഫേസ്ബുക്കില്‍, ഞാന്‍ എന്ത് കുറിച്ചാലും ഇടുന്ന ഉഷാറായ കമന്റുകള്‍ ഞാന്‍ മിസ്സ് ചെയ്യും. അമ്മൂമ്മയുടെ സഹോദരി, മക്കള്‍, കൊച്ചുമക്കള്‍, എന്റെ അമ്മ, അപ്പൂപ്പന്‍ എല്ലാവരും അമ്മൂമ്മയെ മിസ് ചെയ്യുകയും എല്ലാ ദിവസവും ഓര്‍ക്കുകയും ചെയ്യും. 'അമ്മൂസേ' എന്ന വിളി എനിക്ക് ഇപ്പോഴും കേള്‍ക്കാം. ആ ശബ്ദം എന്റെ ഓര്‍മ്മയില്‍ നിന്നും മായാതിരിക്കട്ടെ. ജീവിതത്തിന്റെ മറുകരയില്‍ കാണാം,' അഹാന ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.