scorecardresearch

എന്നും തോൽക്കുന്ന ടോമും സ്മാർട്ട് ജെറിയും; ഓസിക്ക് അമ്മുവിന്റെ പിറന്നാൾ ആശംസ

പിറന്നാൾ ദിനത്തിൽ അനിയത്തിയ്ക്ക് വേറിട്ടൊരു ആശംസയുമായി അഹാന

പിറന്നാൾ ദിനത്തിൽ അനിയത്തിയ്ക്ക് വേറിട്ടൊരു ആശംസയുമായി അഹാന

author-image
Entertainment Desk
New Update
ahaana krishna, ahaana krishna instagram, Diya krishna, ahaana krishna Diya krishna, Diya krishna birthday, അഹാന കൃഷ്ണ, ദിയ കൃഷ്ണ, Ahaana Krishna photos, indian express malayalam, IE malayalam

സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. അച്ഛനു പിന്നാലെ ചേച്ചി അഹാനയും അനിയത്തി ഇഷാനിയും ഹൻസികയുമെല്ലാം സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മികച്ചൊരു തുടക്കത്തിനായുള്ള കാത്തിരിപ്പിലാണ് ദിയ.

Advertisment

ദിയയുടെ ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ അനിയത്തിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് അഹാന പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

"ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ (ഈ ചിത്രത്തിലുള്ള പ്രായത്തിൽ) ഞാൻ ടോമും ദിയ ജെറിയുമായിരുന്നു എന്ന് അച്ഛനുമമ്മയും എപ്പോഴും പറയും. കാരണം, ടോം കൂട്ടത്തിൽ വലുതും വികൃതിയും ജെറി ചെറുതും ക്യൂട്ടുമായിരുന്നു. അതുകൊണ്ടുതന്നെ ടോം ആൻഡ് ജെറി കാണുമ്പോൾ എനിക്കെപ്പോഴും പരാജിതയെപ്പോലെ തോന്നും. കാരണം സ്വാഭാവികമായും എപ്പിസോഡിന്റെ അവസാനത്തിൽ ജെറി എപ്പോഴും ഓവർ സ്മാർട്ടായി ടോമിനെ മറികടക്കും. ഈ ലോകത്തിലേക്ക് വച്ചുതന്നെ, ടോം ആൻഡ് ജെറി കാണുമ്പോൾ കരഞ്ഞ ഒരേ ഒരു കുട്ടി ഞാനാകും. ജെറിക്ക് ജന്മദിനാശംസകൾ," അഹാന കുറിക്കുന്നു.

Advertisment

അഹാനയെ പോലെ യൂട്യൂബിലും ഏറെ സജീവമാണ് ദിയ. ഡാൻസ് വീഡിയോകളും ഇടയ്ക്ക് ദിയ പങ്കുവയ്ക്കാറുണ്ട്. എല്ലാവരും ഓസി എന്നു വിളിക്കുന്ന ദിയ ആണ് വീട്ടിലെ ഏറ്റവും വികൃതി എന്നാണ് സഹോദരിമാർ ഒറ്റസ്വരത്തിൽ പറയുന്നത്.

മൂത്തയാളായ അഹാനയാണ് വീട്ടിൽ ഒരു ബ്രദറിന്റെ സ്ഥാനത്തു നിന്നു ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുന്ന ആളെന്ന് ഒരു അഭിമുഖത്തിൽ ഇഷാനി പറഞ്ഞിരുന്നു. 'വളരെ ബോൾഡും കാര്യങ്ങൾ ഓർഗനൈസ് ആയി ചെയ്യുന്ന ആളുമാണ് അഹാന, പെട്ടെന്ന് ദേഷ്യം വരും എന്നതാണ് അഹാനയുടെ നെഗറ്റീവ്, എന്നും ഇഷാനി കൂട്ടിച്ചേർക്കുന്നു.

"വീട്ടിൽ വളരെ കൂളായ ആളും ഏറ്റവും വികൃതിയായ ആളും ദിയയാണ്. ദിയ ഒരു കാര്യവും സീരിയസായി എടുക്കില്ല." ഇഷാനി പറഞ്ഞതിങ്ങനെ. വീട്ടിൽ ധാരാളം തമാശകൾ പറയുന്ന പവർ പാക്ക് ഗേൾ ഇളയവൾ ഹൻസികയാണെന്നാണും ഇഷാനി.

Read more: അച്ഛനെ പരിഹസിച്ചവർക്ക് ദിയയുടെ മറുപടി

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: