Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

അച്ഛനെ പരിഹസിച്ചവർക്ക് ദിയയുടെ മറുപടി

ദിയ പങ്കുവച്ച ഒരു വീഡിയോയ്ക്ക് താഴെയായിരുന്നു ചിലർ കൃഷ്ണകുമാറിനെ പരിഹസിക്കുന്ന കമന്റുകളുമായി എത്തിയത്

Krishna kumar, diya krishna

സോഷ്യൽ മീഡിയയിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ. തന്റെ ഒരു വീഡിയോയ്ക്ക് താഴെ അച്ഛനെ പരിഹസിച്ചുകൊണ്ടെത്തിയ ചിലർക്ക് ദിയ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

കഴിഞ്ഞ ദിവസം കേരള നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തിരുവനന്തപുരത്തു നിന്നും ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച കൃഷ്ണകുമാറിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതിനെ പരിഹസിച്ചാണ് ചിലർ ദിയയുടെ പോസ്റ്റിനു താഴെ കമന്റിട്ടത്.

സ്കിൻ കെയറുമായി ബന്ധപ്പെട്ട് ദിയ പങ്കുവച്ച ഒരു വീഡിയോയ്ക്ക് താഴെയായിരുന്നു ചിലർ കൃഷ്ണകുമാറിനെ പരിഹസിക്കുന്ന കമന്റുകളുമായി എത്തിയത്. അച്ഛൻ സുഖമായി ഇരിക്കുന്നുവോ? കൃഷ്ണകുമാർജിയുടെ മുഖം വല്ലാതെ വാടിയിട്ടുണ്ട്, അവിടേം ഒന്ന് പരീക്ഷിച്ചേക്ക്, അച്ഛനോട് അവിവേകം ഒന്നും കാണിക്കല്ലെ എന്നു പറയണം എന്നിങ്ങനെ പോവുന്നു കമന്റുകൾ.

“ഇതിൽ അച്ഛൻ എവിടെ? അച്ഛനു സുഖമാണോ എന്നൊക്കെ അന്വേഷിക്കുന്ന ചേട്ടന്മാർ ആദ്യം പോയി സ്വന്തം വീട്ടിലെ അച്ഛനെ കൊറോണ കൊണ്ടുപോവാതെ സൂക്ഷിക്ക്,” എന്നാണ് ദിയ മറുപടി നൽകിയിരിക്കുന്നത്.

Read more: അച്ഛനോടാണോ സിഗരറ്റ് ചോദിക്കുന്നത്? ചിരിപ്പിച്ച് ഹൻസികയും ദിയയും; വീഡിയോ പങ്കുവച്ച് കൃഷ്ണകുമാർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Krishna kumar daughter diya krishna viral reply to trolls

Next Story
നടൻ മേള രഘു അന്തരിച്ചുMela Raghu, മേള രഘു, Mela Raghu death, മേള രഘു മരണം, Mela Raghu photos, Mela Raghu films, Mela Raghu video, Mela Raghu life, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com