/indian-express-malayalam/media/media_files/uploads/2023/04/Ahaana-Krishna-Krishna-Kumar.jpg)
Ahaana Krishna family
നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്.
മക്കളെ സുഹൃത്തുക്കളായി കാണുന്ന അച്ഛനമ്മമാരാണ് കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും. ജെൻഡർ റോളുകളില്ലാത്ത ഒരു വീടാണ് തന്റേതെന്നും പെൺകുട്ടികളായതു കൊണ്ട് അതു ചെയ്യാൻ പാടില്ലെന്ന് അച്ഛനോ അമ്മയോ ഒരു കാര്യത്തിലും വിലക്കിയിട്ടില്ലെന്നും തുറന്നു പറയുകയാണ് അഹാന.
"അച്ഛനെപ്പോഴും കോമഡി ആയിട്ട് പറയും, ഞാൻ മരിക്കുമ്പോൾ നിങ്ങൾ വേണം എന്റെ ചടങ്ങുകൾ ചെയ്യാൻ, അല്ലാതെ നിങ്ങളുടെ ഭർത്താക്കന്മാരാവരുത്. അങ്ങനെയാണ് ഞങ്ങളെ വളർത്തിയത്. പെൺകുട്ടികൾ ആയതുകൊണ്ട് അതു ചെയ്യരുത്, ഇതു ചെയ്യരുത് എന്നൊന്നും അച്ഛനും അമ്മയും ഞങ്ങളോട് പറഞ്ഞിട്ടില്ല."
"എന്റെ അച്ഛന്റെ പ്രിയപ്പെട്ട വിനോദമായിരുന്നു ഞങ്ങളെ കൊണ്ട് മരത്തിൽ കയറ്റിക്കുക എന്നത്. എനിക്ക് പൊതുവെ അതിഷ്ടമില്ലെങ്കിലും അച്ഛൻ ഞങ്ങളെയെല്ലാവരെയും മരത്തിൽ കയറ്റിക്കുമായിരുന്നു. കുഞ്ഞുനാളിലെ ഫോട്ടോയിലൊക്കെ കാണാം മരത്തിന്റെ മുകളിൽ കയറി ഇരിക്കുന്നത്. ഇക്വാലിറ്റിയിലാണ് ഞങ്ങൾ വളർന്നത്. അത് ഞങ്ങളുടെ ചിന്തയെ ഒക്കെ സ്വാധീനിച്ചിട്ടുണ്ട്."
/indian-express-malayalam/media/media_files/uploads/2023/04/Krishna-Kumar-Ahaana-Krishna.jpg)
"വീട്ടിൽ അച്ഛനും അമ്മയും ഞങ്ങൾ നാല് പിള്ളേരുമേയുള്ളൂ. അച്ഛൻ വീട്ടിൽ ഇല്ലാത്തപ്പോൾ ഒരു അത്യാവശ്യം ഉണ്ടെങ്കിൽ ഞാനും അനിയത്തിമാരും തന്നെ ഡ്രൈവ് ചെയ്തു പോയി അതു ചെയ്യണം. അല്ലാതെ അപ്പുറത്തെ വീട്ടിലെ ചേട്ടന്മാരെ ആശ്രയിച്ചിരിക്കാൻ വയ്യല്ലോ. ഞങ്ങൾക്ക് സഹോദരങ്ങളില്ല, കസിൻ ബ്രദേഴ്സില്ല, ഞങ്ങളാരും വിവാഹം കഴിച്ചിട്ടുമില്ല. സ്ത്രീകൾ എല്ലാറ്റിനും കാപ്പബിളാണ്. നമ്മൾ എന്തു ചെയ്യുമ്പോഴും അവിടെ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നതിന് പ്രസക്തിയില്ല."
"എന്റെ ഇളയ അനുജത്തി ഹൻസിക പത്തു വയസ്സുള്ളപ്പോഴേ അവൾക്കറിയാം, എന്താണ് ഫെമിനിസം എന്നത്. വീട്ടിൽ ജെൻഡർ റോളുകൾ ഇല്ല. അങ്ങനെ ഞങ്ങളെ വളർത്തിയതിന് അച്ഛനും അമ്മയ്ക്കുമാണ് നന്ദി പറയേണ്ടത്," ഐം ആം വിത്ത് ധന്യ വർമ്മ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അഹാന.
ഷൈൻ ടോം ചാക്കോയും അഹാനയും നായികാനായകന്മാരായി എത്തുന്ന 'അടി' വെള്ളിയാഴ്ചയാണ് റിലീസിനെത്തിയത്. വിഷു റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധ്രുവനാണ് മറ്റൊരു പ്രധാന താരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.