/indian-express-malayalam/media/media_files/uploads/2023/02/swara-bhasker-husband.jpg)
ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍ വിവാഹിതയായി. സമാജ്വാദി നേതാവ് ഫഹദ് അഹമ്മദിനെയാണ് സ്വര വിവാഹം ചെയ്തത്. ട്വിറ്ററിലൂടെ തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് തന്റെ വിവാഹം കഴിഞ്ഞതായി സ്വര അറിയിച്ചത്.ജനുവരി ആറാം തിയതി സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തങ്ങള്‍ വിവാഹിതരായെന്ന് സ്വര കുറിച്ചു.
'ചിലപ്പോള്‍ നിങ്ങളുടെ തൊട്ടടുത്തുള്ള ചിലത് നിങ്ങള്‍ വിദൂരതയില്‍ തിരഞ്ഞുകൊണ്ടിരിക്കും. ഞങ്ങള്‍ പ്രണയത്തിനായി തിരയുകയായിരുന്നു, പക്ഷേ ഞങ്ങള്‍ ആദ്യം കണ്ടെത്തിയത് സൗഹൃദമാണ്. എന്നിട്ട് ഞങ്ങള്‍ പരസ്പരം അടുത്തറിഞ്ഞു. എന്റെ ഹൃദയത്തിലേക്ക് സ്വാഗതം @ഫഹദ് സിരാര്‍ അഹ്മദ്. ഇത് അരാജകമാണ്, പക്ഷേ ഇത് നിങ്ങളുടേതാണ്!' വീഡിയോക്കൊപ്പം സ്വര ട്വിറ്ററില്‍ കുറിച്ചു. ഫഹദിന്റെ ഔദ്യോഗിക അക്കൗണ്ട് മെന്‍ഷന്‍ ചെയ്തായിരുന്നു കുറിപ്പ്. ഈ വിഡിയോ ഫഹദും പങ്കിട്ടിട്ടുണ്ട്.
Sometimes you search far & wide for something that was right next to you all along. We were looking for love, but we found friendship first. And then we found each other!
— Swara Bhasker (@ReallySwara) February 16, 2023
Welcome to my heart @FahadZirarAhmad It’s chaotic but it’s yours! ♥️✨🧿 pic.twitter.com/GHh26GODbm
2009 ല്‍ പുറത്തെത്തിയ മധോലാല്‍ കീപ്പ് വീക്കിംഗ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് സ്വര ഭാസ്കര്‍. തനു വെഡ്സ് മനു, ചില്ലര്‍ പാര്‍ട്ടി, ഔറംഗസേബ്, രഞ്ജാന, പ്രേം രത്തന്‍ ധന്‍ പായോ, വീരെ ദി വെഡ്ഡിംഗ് തുടങ്ങിയവയാണ് സ്വരയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.