scorecardresearch

ചികിത്സയ്ക്ക് സമാഹരിച്ച തുകയിൽ നിന്നും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് ശരണ്യ

author-image
WebDesk
New Update
ശരണ്യ, ശരണ്യ ശശി, actress sharanya, sharanya sasi, actors who contributed to cmdrf

ഏഴാം തവണയും തന്നെ ബാധിച്ച ട്യൂമർ നീക്കം ചെയ്യുന്നതിനായി പലയിടങ്ങളിൽ നിന്നും സ്നേഹമായും സഹായമായും എത്തിയ തുകയിൽ നിന്നും പതിനായിരം രൂപ മുഖ്യമന്ത്രിയുടെ പ്രളയബാധിതർക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നടി ശരണ്യ.  തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ചത്.

Advertisment

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി തനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചു നൽകുന്നതായി അവർ കുറിച്ചു.

Read Here: നടി ശരണ്യയുടെ നിലയിൽ നേരിയ പുരോഗതി; ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ ആകുമെന്ന പ്രതീക്ഷയിൽ സുഹൃത്തുക്കൾ

സിനിമാ–സീരിയൽ നടി ശരണ്യ ശശിയുടെ അസുഖാവസ്ഥയെ കുറിച്ചുള്ള വാർത്തകൾ വേദനയോടെയാണ് മലയാളികൾ കേട്ടത്. ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ ഏഴാമത്തെ തവണയും ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന വിവരം അറിഞ്ഞ സുഹൃത്തുക്കളും സുമനസ്സുകളും ചികിത്സാസഹായത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെങ്കിലും ചികിത്സ തുടർന്നു കൊണ്ടിരിക്കുകയാണ്.

Advertisment

ബ്രെയ്ൻ ട്യൂമറുമായി ബന്ധപ്പെട്ട ഏഴു ശസ്ത്രക്രിയകളും തൈറോയ്ഡ് ക്യാൻസറുമായി ബന്ധപ്പെട്ട രണ്ടു ശസ്ത്രക്രിയകളും അടക്കം ഒമ്പതോളം സർജറികൾ ആണ് ഇതു വരെ നടന്നത്. ചികിത്സ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. ഇനിയും ചികിത്സയ്ക്കും സ്വന്തമായി വീടു പോലുമില്ലാത്ത ശരണ്യയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ എത്ര പണം വേണ്ടി വരുമെന്നോ അറിയാത്ത അവസ്ഥയിൽ ഫിറോസ് കുന്നം പറമ്പിൽ എന്നൊരു വ്യക്തി ശരണ്യയെ സഹായിക്കാൻ മുന്നോട്ട് വരികയായിരുന്നു.  മുഖ്യമന്ത്രിയുടെ സഹായ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപയും സർക്കാർ നൽകി.

തുടർച്ചയായി രോഗം ആവർത്തിക്കുന്നത് ഒരു അപൂർവ്വമായ കേസായാണ് ഡോക്ടർമാരും നോക്കി കാണുന്നത്. കുംടുംബത്തിന്റെ അത്താണിയായ ശരണ്യയിലൂടെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നത്. ശക്തമായ രോഗത്തെ അവരുടെ മനകരുത്തു കൊണ്ട് മാത്രമാണ് അവർ ഇത്രയും അതിജീവിച്ചത്.

Sharanya Sasi, Saranya Sasi, ശരണ്യ ശശി, Sharanya cancer, Sharanya Cancer treatment, ശരണ്യ കാൻസർ ചികിത്സ, Seema G Nair, സീമ ജി നായർ

'ചാക്കോ രണ്ടാമന്‍' എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധ നേടി. 'ഛോട്ടാ മുംബൈ', 'തലപ്പാവ്', 'ബോംബെ മാര്‍ച്ച് 12', 'ആന്‍മരിയ കലിപ്പിലാണ്' എന്നീ ചിത്രങ്ങളിലും ശരണ്യ അഭിനയിച്ചു.

Kerala Floods

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: