scorecardresearch

മകളുടെ നേട്ടത്തിൽ സന്തോഷിച്ച് രംഭ; ചിത്രങ്ങൾ

നടി രംഭയുടെ കുടുംബ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്

നടി രംഭയുടെ കുടുംബ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rambha, Rambha actress, Rambha latest

Rambha/ Instagram

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ വളരെ സജീവമായിരുന്ന നടിയായിരുന്നു രംഭ. മലയാളത്തിൽ ഉൾപ്പടെ നിരവധി ശ്രദ്ധേയമായ സിനിമകളിൽ നായികയായി അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ രംഭ ഇടയ്ക്ക് കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾക്കും ഭർത്താവ് ഇന്ദ്രനുമൊപ്പമുള്ള ചിത്രമാണ് രംഭ ഷെയർ ചെയ്തിരിക്കുന്നത്.

Advertisment

മകളുടെ സ്ക്കൂളിലെ ഗ്രാജ്വേഷൻ ചടങ്ങിനെത്തിയതാണ് രംഭയും ഭർത്താവും. മൂന്നു പേരും ഒരുമിച്ച് ചിത്രങ്ങൾക്കായി പോസ് ചെയ്യുകയാണ്. ലാന്യ എന്നാണ് മകളുടെ പേര്. അനവധി ആരാധകർ ചിത്രങ്ങൾക്കു താഴെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.

ഇതിനു മുൻപും മകളുടെ സ്ക്കൂളിലെ ചിത്രങ്ങൾ രംഭ പങ്കുവച്ചിട്ടുണ്ട്. വേദിയിൽ നിന്ന് സംസാരിക്കുന്നതും സമ്മാനം കയ്യിൽ പിടിച്ച് നിൽക്കുന്ന കുട്ടിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടിയത്. ലാന്യ ഇന്ദ്രകുമാർ എന്ന മകളുടെ പേരാണ് രംഭ അടികുറിപ്പായി നൽകിയത്.മകളെ കണ്ടാൽ രംഭയെ പോലെ തന്നെയിരിക്കുന്നു എന്നാണ് ആരാധകർ പറഞ്ഞത്. നിങ്ങൾ സ്ക്കൂളിൽ പഠിച്ചപ്പോഴുള്ള ചിത്രങ്ങളാണെന്ന് വിചാരിച്ചു പിന്നീടാണ് മനസ്സിലായത് മകളാണെന്ന്, നിങ്ങളുടെ കുട്ടികാലം പോലെയുണ്ട്., അതേ മൂക്ക് അതേ കണ്ണ് അതേ ഭാവങ്ങൾ തുടങ്ങിയ കമന്റുകളാണ് ചിത്രങ്ങൾക്കു താഴെ നിറഞ്ഞത്.

വിജയലക്ഷ്മി യീദി എന്ന രംഭ തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ പ്രധാനപ്പെട്ട നടിമാരിൽ ഒരാളായിരുന്നു. മലയാളത്തിൽ സർഗം എന്ന ചിത്രത്തിലൂടെ പതിനഞ്ചാം വയസ്സിൽ അഭിനയം തുടങ്ങിയ രംഭ തമിഴിൽ രജനികാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയിൽ സൽമാൻ ഖാനോടൊപ്പവും മലയാളത്തിൽ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊപ്പവും രംഭ അഭിനയിച്ചിട്ടുണ്ട്.

Advertisment

2003ൽ സിനിമ നിർമ്മാതാവായും രംഭ വന്നു. ജ്യോതിക, ലൈല എന്നിവരോടൊപ്പം രംഭയും അഭിനയിച്ച 'ത്രീ റോസ്സസ്' എന്ന ചിത്രമാണ് നിർമിച്ചത്. 2010ൽ സിനിമാ ജീവിതം അവസാനിപ്പിച്ച രംഭ കാനഡയിൽ ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തനെ വിവാഹം കഴിച്ച് ടോറോന്റോയിലേക്ക് താമസം മാറി. പിന്നീട് ചില ഡാൻസ് റിയാലിറ്റി ഷോകളിൽ മാത്രമാണ് രംഭ പ്രത്യക്ഷപ്പെട്ടത്.

Family Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: