/indian-express-malayalam/media/media_files/uploads/2022/12/padmapriya.jpg)
ഒരിടവേളയ്ക്കു ശേഷം ' ഒരു തെക്കന്‍ തല്ലു കേസ്' എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ തിരിച്ചെത്തിയത്. ബിജു മേനോന്‍, റോഷന്‍ മാത്യൂസ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.അതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. പത്മപ്രിയ തന്റെ പ്രൊഫൈലിൽ പങ്കുവച്ച ഫൊട്ടൊഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'വെൻ ബീച്ചസ് കോൾസ് യൂ ആൻസർ' എന്ന അടികുറിപ്പോടെ ഷെയർ ചെയ്ത ചിത്രമാണ് വൈറലാകുന്നത്. താരങ്ങളായ രഞ്ജിനി ഹരിദാസ്, പാർവതി, സയനോറ എന്നിവർ ചിത്രത്തിനു താഴെ കമന്റുമായെത്തിയിട്ടുണ്ട്.
നര്‍ത്തകി കൂടിയായ പത്മപ്രിയ സൂര്യ ഫെസ്റ്റിവലില്‍ നൃത്തം അവതരിപ്പിച്ചതോടെ വേദികളിലേയ്ക്കു മടങ്ങിയെത്തിയിരുന്നു.
തെലുങ്ക് ചിത്രം 'സീനു വാസന്തി ലക്ഷ്മി' എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ സിനിമാലോകത്തെത്തുന്നത്. മമ്മൂട്ടി ചിത്രം 'കാഴ്ച്ച'യിലൂടെയാണ് മലയാളത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അമൃതം, രാജമാണിക്യം, വടക്കുംനാഥൻ തുങ്ങിയ ചിത്രങ്ങളിലൂടെ പത്മപ്രിയ മലയാളികൾക്കു സുപരിചിതയായി മാറി. അഞ്ജലി മേനോന്റെ സംവിധായത്തിൽ ഒരുങ്ങിയ 'വണ്ടർ വുമൺ' ആണ് താരം അവസാനമായി അഭിനയിച്ച ചിത്രം. വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നുള്ള ഗർഭിണികളുടെ കഥ പറഞ്ഞ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us