/indian-express-malayalam/media/media_files/uploads/2023/01/Namitha-Miya-Anu-Sithara.jpg)
പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നടി നമിത പ്രമോദ്. ഹോട്ടൽ ബിസിനസിലേക്ക് ചുവടെടുത്തു വച്ചിരിക്കുകയാണ് താരം. കൊച്ചി പനമ്പിള്ളി നഗറിലാണ് നമിതയുടെ സമ്മർ ടൗണ്‍ എന്ന കഫേ ഓപ്പൺ ചെയ്തിരിക്കുന്നത്. പ്രിയകൂട്ടുകാരിയുടെ കഫേയുടെ ഉദ്ഘാടനത്തിന് താരസുന്ദരികൾ ഒന്നിച്ച് എത്തിയിരിക്കുകയാണ്. മിയ, അനുസിതാര, അപർണ ബാലമുരളി, രജിഷ വിജയൻ എന്നിവരെല്ലാം ഇന്ന് കഫേയുടെ ഉദ്ഘാടനത്തിന് എത്തിച്ചേർന്നിരുന്നു.
കൂടാതെ നമിതയുടെ പ്രിയകൂട്ടുകാരിയായ മീനാക്ഷി ദിലീപും എത്തിയിരുന്നു. നാദിർഷയുടെ മക്കളായ ആയിഷ, ഖദീജ എന്നിവർക്കൊപ്പമാണ് മീനാക്ഷി എത്തിയത്. നടൻ കുഞ്ചനും നമിതയ്ക്ക് ആശംസകൾ നേരാൻ എത്തി.
2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത 'ട്രാഫിക്ക്' എന്ന സിനിമയിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് 'പുതിയ തീരങ്ങൾ' എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി. 'സൗണ്ട് തോമ', 'പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും', 'വിക്രമാദിത്യൻ', 'അമർ അക്ബർ അന്തോണി' തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങിയ 'ഈശോ'യാണ് നമിതയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം.നമിത പ്രധാന വേഷത്തിലെത്തുന്ന 'ആണ്' എന്ന ചിത്രം ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിക്കുകയുണ്ടായി. ചിത്രം നിറയെ അഭിനന്ദനങ്ങൾ നേടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.