/indian-express-malayalam/media/media_files/uploads/2020/07/Madhubala.jpg)
മധുബാല എന്നു കേൾക്കുമ്പോൾ 'റോജ'യിലെ പുതുവൈള്ളൈമഴൈ എന്ന ഗാനവും 'യോദ്ധ'യിലെ രംഗങ്ങളുമൊക്കെയാവും സിനിമാപ്രേമികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ തിളക്കമുള്ള താരമായിരുന്ന മധുബാലയുടെ കുടുംബചിത്രങ്ങളാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മക്കളായ കിയയും അമേയയുമാണ് മധുബാലയ്ക്ക് ഒപ്പം ചിത്രത്തിലുള്ളത്.
1999ൽ ആയിരുന്നു വ്യവസായിയായ ആനന്ദ് ഷായുമായി മധുബാലയുടെ വിവാഹം. മക്കളുടെ കപ്പ് കേക്ക് ബിസിനസും താരം ട്വീറ്റിലൂടെ പരിചയപ്പെടുത്തുകയാണ്.
My girls my pic.twitter.com/tThrkBa2Og
— madhoo (@madhoo69) July 23, 2020
My daughter Keia & her bestie Yashaa are doing business of cup cakes. They are the yummiest even better than lolas & magnolias iam the proud mummy pic.twitter.com/yICmm3Is7D
— madhoo (@madhoo69) July 23, 2020
മമ്മൂട്ടി നായകനായ അഴകന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മധുബാല എന്ന മധു. തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറസാന്നിധ്യമായി മാറിയ മധുബാലയ്ക്ക് ഏറെ ഏറെ പ്രശസ്തി നേടികൊടുത്ത ചിത്രമായിരുന്നു 'റോജ'. ചിത്രം നൽകിയ പ്രശസ്തി മധുവിന് ബോളിവുഡിലും അവസരം നേടി കൊടുത്തു. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ സിനിമാരംഗങ്ങളിലും ഏറെ തിളങ്ങിയ താരമാണ് മധുബാല.
— madhoo (@madhoo69) July 1, 2020
View this post on Instagram@onebiteisallittakes best flavour ever biscoff @keiashahh @yashaadalal
A post shared by Madhoo Shah (@madhoo_rockstar) on
യോദ്ധ, ഒറ്റയാള്‍ പട്ടാളം, എന്നോടിഷ്ടം കൂടാമോ, നീലഗിരി തുടങ്ങി നിരവധി മലയാളചിത്രങ്ങളിൽ മധുബാല വേഷമിട്ടിരുന്നു. വിവാഹ ശേഷം സിനിമ വിട്ട താരം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'വായ്മൂടി പേസവും' എന്ന ചിത്രത്തിലൂടെയായിരുന്നു. 'സംസാരം ആരോഗ്യത്തിന് ഹാനികരം' എന്ന പേരിൽ ചിത്രം മലയാളത്തിലും റീമേക്ക് ചെയ്തിരുന്നു. ജയലളിതയുടെ ബയോപിക്ക് ചിത്രമായ 'തലൈവി'യിലാണ് മധുബാല ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
Read more: ചാക്കോച്ചന്റെ നായികയായിരുന്ന ഈ നടിയെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us