ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന ചില നായികമാരുണ്ട് നമുക്ക്. അതുപോലൊരു അഭിനേത്രിയാണ് ദീപ നായർ. കുഞ്ചാക്കോ ബോബന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘പ്രിയ’ത്തിലെ നായികയായിരുന്നു ദീപ. വിവാഹത്തോടെ അഭിനയത്തോട് വിട പറയുകയായിരുന്നു താരം. ഇപ്പോഴിതാ, മക്കൾക്കൊപ്പം നിൽക്കുന്ന ദീപയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

Deepa Nair Priyam heroine

തിരുവനന്തപുരം സ്വദേശിയായ ദീപ പഠനത്തിനിടെയാണ് ‘പ്രിയം’ എന്ന ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നത്. നല്ലൊരു നർത്തകിയായ ദീപ ഏഷ്യാനെറ്റിൽ ധാരാളം പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അഭിനയത്തിനിടയിലും തന്റെ പഠനം പൂർത്തീകരിച്ച ദീപ ഇൻഫോസിസിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്തു.

Deepa Nair Priyam heroine

സോഫ്റ്റ് വെയർ എഞ്ചിനീയറായ രാജീവ് നായരാണ് ദീപയെ വിവാഹം ചെയ്തിരിക്കുന്നത്. ഭർത്താവിനും മക്കളായ ശ്രദ്ധ, മാധവി എന്നിവർക്കൊപ്പം ഓസ്ട്രേലിയയിലെ മെൽബണിൽ ആണ് താരം ഇപ്പോൾ.

Deepa Nair Priyam heroine

Read more: ഞങ്ങൾക്കിഷ്ടം ‘സെയിം സെയിം’ ഡ്രസ്സ്; മകൾക്കൊപ്പം മന്യ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook