scorecardresearch

നടി ആശ ശരത്തിന്റെ മകള്‍ ഉത്തര വിവാഹിതയാകുന്നു; വീഡിയോ

മനോജ് ഖന്നയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഖെദ്ദ' എന്ന ചിത്രത്തിലൂടെ ഉത്തര സിനിമാ ലോകത്തു അരങ്ങേറ്റം കുറിച്ചിരുന്നു

മനോജ് ഖന്നയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഖെദ്ദ' എന്ന ചിത്രത്തിലൂടെ ഉത്തര സിനിമാ ലോകത്തു അരങ്ങേറ്റം കുറിച്ചിരുന്നു

author-image
Entertainment Desk
New Update
Asha sarath, Daughter, Photo

ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തരയുടെ വിവാഹ നിശ്ചയ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ അനവധി പേര്‍ പങ്കെടുത്തു. ആദിത്യനാണ് ഉത്തരയുടെ വരന്‍. നടന്മാരായ മമ്മൂട്ടി, മനോജ് കെ ജയന്‍, ദിലീപ്, സുരേഷ് ഗോപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

Advertisment

മെക്കാനിക്കല്‍ എഞ്ജിനീയറായ ഉത്തര അമ്മയ്‌ക്കൊപ്പം നൃത്ത വേദികളില്‍ സജീവമാണ്. 2021 ലെ മിസ്സ് കേരള റണ്ണര്‍ അപ്പായിരുന്ന ഉത്തര സിനിമാ ലോകത്തും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മനോജ് ഖന്നയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഖെദ്ദ' യാണ് ഉത്തരയുടെ ആദ്യ ചിത്രം.

Advertisment

മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ 'കെഞ്ചിര'യുടെ സംവിധായകന്‍ മനോജ് കാനയാണ് ഉത്തരയുടെ അരങ്ങേറ്റ ചിത്രമായ 'ഖെദ്ദ' ഒരുക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ബെന്‍സി പ്രൊഡക്ഷന്റെ പത്താമത് ചിത്രമാണിത്.

ആശാശരത്തിനും ഉത്തര ശരത്തിനുമൊപ്പം അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സംസ്ഥാന പുരസ്‌കാരം നേടിയ 'കെഞ്ചിര'യുടെ ടീമാണു 'ഖെദ്ദ'യ്ക്കു പിന്നിലും പ്രവര്‍ത്തിക്കുന്നത്. ക്യാമറ: പ്രതാപ് വി നായര്‍, വസ്ത്രാലങ്കാരം: അശോകന്‍ ആലപ്പുഴ, എഡിറ്റര്‍: മനോജ് കണ്ണോത്ത്.

Engagement Malayalam Actress Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: