ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറെ ആരാധിക്കുന്ന സീരിയലാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ . സീരിയലിലെ എല്ലാ കഥാപാത്രങ്ങളോടും മലയാളികള്‍ക്കു പ്രിയമാണ്. സീരിയലില്‍ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വതി പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ചക്കപ്പഴത്തിലെ ഷൂട്ടിങ്ങ് ഭൂരിഭാഗവും നടക്കുന്ന സീരിയലിലെ പ്ലാവില വീടിനു മുന്നില്‍ നിന്നാണ് അശ്വതി ചിത്രം പകര്‍ത്തിയിരിക്കുന്നത്. അശ്വതിയ്ക്കരികില്‍ ഒരു ആട്ടിന്‍കുട്ടിയുമുണ്ട്.
അശ്വതി മാത്രമല്ല സീരിയലില്‍ ലളിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സബീറ്റയും ആടിനൊപ്പമുളള ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരു ആട് എപ്പിസോഡ് അടുത്തു തന്നെ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ആര്‍ ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പരമ്പരയ്ക്ക് സ്‌ക്രിപ്പ്റ്റ് രചിച്ചത് ഷമീര്‍ ഖാന്‍ ആണ്. 231 എപ്പിസോഡുകള്‍ പരമ്പരയുടെ ആദ്യ സീസണില്‍ സംപ്രേഷണം ചെയ്തിരുന്നു. അശ്വതി മികച്ച നടിയ്ക്കുളള സംസ്ഥാന ടെലിവിഷൻ അവാര്‍ഡ് നേടിയത് ‘ചക്കപ്പഴ’ ത്തിലൂടെയായിരുന്നു. സുമേഷിനെ അവതരിപ്പിച്ച റാഫിയ്ക്ക് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ടെലിവിഷൻ അവാര്‍ഡും ലഭിച്ചിരുന്നു.