/indian-express-malayalam/media/media_files/uploads/2022/09/anna-ben-letter.png)
എറണാകുളം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് പ്രദേശമാണ് വൈപ്പിന്‍. കാലങ്ങളിലായി കരയിലെ ബസ്സുകള്‍ക്കു നഗരപ്രവേശനം അനുവദിക്കാത്തതിനെതിരെ മുഖ്യമന്ത്രിയ്ക്കു തുറന്ന കത്തെഴുത്തിയിരിക്കുകയാണ് നടിയും വൈപ്പിന്‍ സ്വദേശിയുമായ അന്ന ബെന്‍.
'ജില്ലയിലെ എല്ലാ ഭാഗത്തുനിന്നും നഗരത്തിലേയ്ക്കു ബസ്സുകള്‍ വരുന്നു. വൈപ്പിന്‍ ബസ്സുകള്‍ക്കുമാത്രം നഗരത്തിലേക്കു പ്രവേശനമില്ല' എന്ന പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നമാണ് അന്ന കത്തില്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ 18 വര്‍ഷമായി ഇതിനു വേണ്ടി സമരം ചെയ്യുന്ന വൈപ്പിന്‍ നിവാസികളെപ്പറ്റിയും അന്ന കത്തില്‍ പറയുന്നുണ്ട്.
ഈ പ്രശ്‌നത്തിനു പരിഹാരം എന്നോണം നഗരപ്രവേശനം അനുവദിച്ചാല്‍ നഗരത്തില്‍ ജോലി ചെയ്യുന്നവര്‍ക്കു ഉപകാരപ്പെടും. മാത്രമല്ല വൈപ്പിനില്‍ നിന്ന് നഗരത്തിലേയ്ക്കു പ്രവേശിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണവും കുറയും തുടങ്ങിയ ഫലങ്ങളെപ്പറ്റിയും അന്ന പറയുന്നുണ്ട്.
എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ പഠിച്ച സമയത്തു ബസ്സില്ലാത്തതിന്റെ ബുദ്ധിമുട്ട് താനും അനുഭവിച്ചിട്ടുണ്ടെന്ന് അന്ന പറയുന്നു.
ഇത്തരത്തിലുളള പൊതു പ്രശ്‌നങ്ങളില്‍ ഇതിനു മുന്‍പും അന്ന തന്റെ അഭിപ്രായം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അന്നയുടെ ഈ പ്രവര്‍ത്തിയെ അഭിനന്ദിച്ചുകൊണ്ട് ആരാധകരും കമന്റു ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.