അഭിമാനമുള്ള ഫെമിനിസ്റ്റാണ് താനെന്ന് അന്ന ബെൻ

ഷെയ്ൻ നിഗത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരു മികച്ച നടനും നല്ല മനുഷ്യനും എന്നായിരുന്നു അന്നയുടെ മറുപടി

Anna Ben, iemalalayalm

ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം കണ്ടവരാരും ബേബിമോൾ എന്ന കഥാപാത്രത്തെ മറക്കില്ല. ചേച്ചിയുടെ ഭർത്താവിനോടും, സ്വന്തം കാമുകനോടും ഉശിരോടെ നിന്ന് നിലപാട് പറയുന്നവൾ, വീട്ടുകാര് കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ എന്നാ നമുക്ക് ഒളിച്ചോടാം എന്ന് കൂളായി പറയുന്ന പെൺകുട്ടി. സിനിമയിൽ​ മാത്രമല്ല, ജീവിതത്തിലും ശക്തമായ നിലപാടുള്ള ആളാണ് അന്ന ബെൻ. താനൊരു അഭിമാനമുള്ള ഫെമിനിസ്റ്റാണ് എന്ന് അന്ന പറയുന്നു.

Read More: മുടി സ്ട്രെയിറ്റൻ ചെയ്യാന്‍ പറഞ്ഞാല്‍: അന്ന ബെന്‍ സംസാരിക്കുന്നു

ഇൻസ്റ്റഗ്രാമിൽ ഫെമിനിസ്റ്റാണോ എന്ന ചോദ്യത്തിന് അന്ന നൽകിയ മറുപടിയായിരുന്നു ‘Proud Feminist’ എന്ന്. ലിംഗസമത്വത്തിൽ വിശ്വിക്കുന്നുണ്ടെന്നും, എന്നാൽ ഞാനൊരു ഫെമിനിസ്റ്റ് അല്ലെന്നും പറയുന്ന എത്രയോ പേർ ചുറ്റുമുള്ളപ്പോഴാണ് അന്നയുടെ ഈ തുറന്നു പറച്ചിൽ. ഷെയ്ൻ നിഗത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരു മികച്ച നടനും നല്ല മനുഷ്യനും എന്നായിരുന്നു അന്നയുടെ മറുപടി.

കുമ്പളങ്ങിക്ക് ശേഷം അന്ന നായികയായി എത്തിയ ഹെലൻ എന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഹെലൻ എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്നത് അന്നയാണ്. ‘ഹെലനി’ലെ അന്നയുടെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധിയേറെ പേരാണ് രംഗത്ത് വന്നത്. മലയാളത്തിന് അത്ര പരിചയമില്ലാത്ത സർവൈവൽ ത്രില്ലർ ഴോണറിൽ വരുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാത്തുക്കുട്ടി സേവ്യർ ആണ്.

മികച്ച പ്രതികരണമാണ് ‘ഹെലന്’ തിയേറ്ററുകളിൽ ലഭിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പറയാന്‍ ഉദ്ദേശിച്ചത് വ്യക്തമായി, അമിതമാകാതെ, കൃത്യമായി പറഞ്ഞു പോകുന്ന ചിത്രമാണ് ‘ഹെലന്‍’ എന്നാണ് തിയേറ്റർ റിപ്പോർട്ട്. ‘കുമ്പളങ്ങി നൈറ്റ്സ്’ ഫെയിം അന്ന ബെൻ നായികയാവുന്ന ചിത്രത്തിൽ ലാൽ, അജു വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിനീത് ശ്രീനിവാസനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: I am a proud feminist says anna ben

Next Story
രണ്ട് ഭാഷകൾ, രണ്ട് ചിത്രങ്ങൾ, രണ്ട് പുരസ്കാരങ്ങൾ; നേട്ടങ്ങളുടെ നെറുകയിൽ മഞ്ജു വാര്യർPrathi Poovan Kozhi,പ്രതി പൂവന്‍ കോഴി, Manju Warrier,മഞ്ജു വാര്യര്‍, Mohanlal, Manju Warrier New Movie, Roshan Andrews, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com