ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് ശോഭന. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ ശോഭന തന്റെ വിശേഷങ്ങളും പഴയ ഓർമകളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
Advertisment
ഓണത്തോടനുബന്ധിച്ച് പുതിയ ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരിക്കുകയാണ് ശോഭന ഇപ്പോൾ. നൃത്തത്തിന്റെ വീഡിയോയാണ് താരം ഇപ്പോൾ പങ്കു വച്ചത്. ഒപ്പം താൻ ഇപ്പോൾ കേരളത്തിലായിരുന്നെങ്കിൽ എന്ന ആഗ്രഹവും ചില ഓണം ഓർമകളും വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ ശോഭന പങ്കു വയ്ക്കുന്നു.
"ഇപ്പോൾ ഞാൻ കേരളത്തിൽ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു!" ശോഭന കുറിച്ചു. ഓണത്തിന്റെ പച്ചപ്പിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നുവെന്നും താരം കുറിപ്പിൽ വ്യക്തമാക്കി.
"ഓണത്തെക്കുറിച്ചുള്ള അതിന്റെ ആഘോഷങ്ങളെക്കുറിച്ചുള്ള നിരവധി ഓർമകൾ, ആ സമയത്തെ പെർഫോമൻസുകൾ, ആളുകൾ തിങ്ങിനിറയുന്നു, നിയോൺ ലൈറ്റുകൾ, രാപ്പാടി ഓഡിറ്റോറിയം, നിശാഗന്ധി ഓഡിറ്റോറിയം ... ഐസ് ക്രീം വണ്ടികൾ, കളിപ്പാട്ടങ്ങൾ, അധികസമയം ജോലി ചെയ്യുന്ന ട്രാഫിക് പോലീസുകാർ ... സ്റ്റേജ് ലൈറ്റുകളുടെ തിളക്കത്തിലൂടെ കാണുന്ന സന്തോഷം നിറഞ്ഞ മുഖങ്ങൾ, തൊട്ടടുത്ത് പടക്കം പൊട്ടിക്കുന്ന ശബ്ദം, സ്പീക്കറുകൾ ഫീഡ്‌ബാക്കിലൂടെ അലറുന്നു ഫെറസ് വീൽ ചലിക്കുന്നത് പോലുള്ള പശ്ചാത്തല ട്രാക്കായി വരുന്ന ശബ്ദങ്ങൾ, കൂടാതെ മിക്ക സംഗീത നിശകളും. എനിക്ക് ഓണത്തിന്റെ എന്റെ പതിപ്പിലേക്ക് തിരികെ പോകണം," ശോഭന കുറിച്ചു.
വീഡിയോക്ക് താഴെ നിരവധി പേർ ശോഭനയുടെ നൃത്തത്തെ അഭിനന്ദിച്ചുകൊണ്ടടക്കം കമന്റ് ചെയ്തിട്ടുണ്ട്. 'സുന്ദരിയും പുതുമകൾ ആവിഷ്കരിക്കുന്നയാളും' എന്നാണ് അഭിനേത്രി സുഹാസിനി ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്തത്. നന്ദി പറഞ്ഞു കൊണ്ട് ആ കമന്റിന് ശോഭന മറുപടിയും നൽകി. ഒപ്പം സാരി കടം തന്നതിന് നന്ദിയുണ്ടെന്നും ശോഭന മറുപടി കമന്റിൽ പറഞ്ഞു.
എന്റെ ശോഭന എന്ത് സുന്ദരിയെന്ന് സുഹാസിനി, സാരി കടം തന്നതിന് നന്ദി എന്ന് ശോഭന
"ഇപ്പോൾ ഞാൻ കേരളത്തിൽ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു! ഓണത്തിന്റെ പച്ചപ്പിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നു," ശോഭന പറഞ്ഞു

Read More:Read more: നീ തടി വച്ചിട്ട് എന്നെ പറയരുത്; പ്രിയമുള്ളൊരാളുടെ ഓര്‍മ്മയില്‍ ശോഭന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.