scorecardresearch

'മല്ലൂസ് വാക്കിങ് എറൗണ്ട് ഇൻ ശൃംഗാര ചെന്നൈ;' പുതിയ ഡാൻസ് വീഡിയോയുമായി ശോഭന

വീണ്ടും ഒരു നൃത്ത വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശോഭന

വീണ്ടും ഒരു നൃത്ത വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശോഭന

author-image
WebDesk
New Update
Shobhana, Shobana Dancer, Shobana Dance, Shobana Dance video, shobana instagram, Shobhana photos, Shobana latest photos, Shobana dance photos, Shobana photoshoot, ശോഭന, Indian express malayalam, IE Malayalam

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളാണ് ശോഭന. അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ ശോഭന പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഒരു പുതിയ നൃത്ത വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശോഭന.

Advertisment

'മല്ലൂസ് വാക്കിങ് എറൗണ്ട് ഇൻ ശൃംഗാര ചെന്നൈ' എന്ന കാപ്ഷനോട് കൂടിയാണ് ശോഭന ഈ വീഡിയോ പങ്കുവച്ചത്.

നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് ശോഭന കൂടുതലും സംസാരിക്കാറുള്ളത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Advertisment

സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

Also Read: കാത്തിരിക്കുന്ന കോംബോ; ശ്രദ്ധ നേടി ‘നന്‍പകല്‍ നേരത്ത് മയക്കം’ ലൊക്കേഷൻ ചിത്രം

Shobana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: