scorecardresearch
Latest News

കാത്തിരിക്കുന്ന കോംബോ; ശ്രദ്ധ നേടി ‘നന്‍പകല്‍ നേരത്ത് മയക്കം’ ലൊക്കേഷൻ ചിത്രം

മലയാളത്തിന്റെ മെഗാസ്റ്റാറും ലിജോയും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്

കാത്തിരിക്കുന്ന കോംബോ; ശ്രദ്ധ നേടി ‘നന്‍പകല്‍ നേരത്ത് മയക്കം’ ലൊക്കേഷൻ ചിത്രം

മമ്മൂട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ദിവസങ്ങൾക്ക് മുൻപാണ് പൂർത്തിയായത്. മലയാളത്തിന്റെ മെഗാസ്റ്റാറും ലിജോയും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ, ആരാധകരെ ആവേശത്തിലാക്കി ഒരു ലൊക്കേഷൻ ചിത്രവും പുറത്തുവന്നിരിക്കുകയാണ്. കൂളിങ് ഗ്ലാസും വച്ച് ചെറിയ കലിപ്പ് ലുക്കിൽ നിൽക്കുന്ന മ്മൂട്ടിയെയും നിർദേശം നൽകുന്ന ലിജോ ജോസ് പെല്ലിശ്ശേരിയെയുമാണ് ചിത്രത്തിൽ കാണാനാവുക. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചത്. “നമ്മൾ എല്ലാവരും കാത്തിരിക്കുന്ന കോംബോ” എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

നവംബര്‍ ഏഴിന് വേളാങ്കണ്ണിയില്‍ ചിത്രീകരണമാരംഭിച്ച സിനിമ 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് പൂര്‍ത്തിയാക്കിയത്. പഴനി ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യും ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Also Read: Sumesh & Ramesh Movie Review Rating: മനസ്സു നിറയ്ക്കുന്ന ഒരു ചിരിപ്പടം; ‘സുമേഷ് & രമേഷ്’ റിവ്യൂ

മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ലിജോ പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് എസ്.ഹരീഷാണ്. പേരൻപ്, പുഴു, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ തേനി ഈശ്വറാണ് ക്യാമറ.

ഇത് കൂടാതെ പുഴു, ഭീഷ്മ പര്‍വ്വം, സി.ബി.ഐ സിരീസിലെ അഞ്ചാം ചിത്രം,’ കെട്ട്യോളാണെന്റെ മാലാഖ ഒരുക്കിയ നിസാം ബഷീറിന്റെ പുതിയ ചിത്രം, ‘മാമാങ്ക’ത്തിനു ശേഷം വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം തുടങ്ങിയവയാണ് മമ്മൂട്ടിയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം ‘ഏജന്റി’ല്‍ മമ്മൂട്ടി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty and lijo jose pellissery latest photo nanpakal nerathu mayakkam location