/indian-express-malayalam/media/media_files/uploads/2019/12/Anaswara-Rajan.jpg)
പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് നടി അനശ്വര രാജന്‍. അനശ്വര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. 'പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെയാണ് അനശ്വരയുടെ ഇന്‍സ്റ്റഗ്രാം ചിത്രം.
Read Also: കോഹ്‌ലിക്കും രോഹിത്തിനും വെല്ലുവിളിയായി കരീബിയൻ താരം; ‘പ്രതീക്ഷ’യില്‍ ഷായ് ഹോപ്
പൗരത്വ ഭേദഗതി നിയമത്തിനെതിരാണ് താനെന്നും അനശ്വര ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിമിഷനേരം കൊണ്ട് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അനശ്വര രാജന്‍.
View this post on Instagramവസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ ! #rejectcab
A post shared by Anaswara.Rajan
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.