scorecardresearch

പത്ത് വർഷങ്ങൾ കഴിഞ്ഞാണ് അംബി ചേച്ചി വീട്ടിൽ വരുന്നത്; താരസഹോദരിമാർ ഒന്നിച്ചപ്പോൾ

ഒരു കാലത്തു തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരായിരുന്നു അംബികയും രാധയും.

ഒരു കാലത്തു തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരായിരുന്നു അംബികയും രാധയും.

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ambika, ambika actress, ambika actress sister, radha, radha actress, radha actress photos

'നീണ്ട പത്ത് വർഷങ്ങൾ കഴിഞ്ഞാണ് എന്റെ അംബി ചേച്ചി മുംബൈയിലെ എന്റെ വീട്ടിൽ വരുന്നത്. ഇനി രണ്ടു ദിവസം കൂടെയുണ്ട്.' നടി മുംബൈയിലെ തന്റെ വസതിയിൽ ചേച്ചി അംബികയുമായി ഒന്നിച്ചതിന്റെ സന്തോഷം പങ്കു വയ്ക്കുകയാണ് നടി രാധ. ഒരുകാലത്തു തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരായിരുന്നു അംബികയും രാധയും.അംബിക ഇപ്പോഴും സിനിമയിലുണ്ട് എന്നാൽ രാധ തന്റെ ബിസിനസ് സംരംഭങ്ങൾക്കായാണ് ഇപ്പോൾ സമയം ചെലവഴിക്കുന്നത്.

Advertisment

എഴുപതുകളിലും എൺപതുകളിലും തെന്നിന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു അംബിക. ബാലതാരമായി സിനിമയിലെത്തിയ അംബിക 200 ലേറെ ദക്ഷിണേന്ത്യൻ സിനിമകളിലാണ് നായികയായി അഭിനയിച്ചത്. അംബിക മാത്രമല്ല, ഇളയ സഹോദരി രാധയും സിനിമാപ്രേമികൾക്ക് സുപരിചിതയാണ്. വളരെ കുറച്ച് മലയാളം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾ മറക്കാത്തൊരു മുഖമാണ് രാധയുടേത്.

ദക്ഷിണേന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന ഈ സഹോദരിമാർ ചേർന്ന് 'എ ആർ എസ് സ്റ്റുഡിയോസ്' എന്ന പേരിൽ ഒരു മൂവി സ്റ്റുഡിയോയും നടത്തിയിരുന്നു, 2013ൽ 'എ ആർ എസ് സ്റ്റുഡിയോ' അവർ ഒരു ഹോട്ടൽ സമുച്ചയമാക്കി മാറ്റി.

മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷാചിത്രങ്ങളിലെല്ലാം അംബിക അഭിനയിച്ചിട്ടുണ്ട്. കമൽഹാസൻ, രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, പ്രേംനസീർ, ജയൻ, വിജയകാന്ത്, എൻ ടി രാമറാവു, ചിരഞ്ജീവി, അബംരീഷ്, ശങ്കർ എന്നിങ്ങനെ തെന്നിന്ത്യൻ സിനിമാലോകത്തെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായിരുന്നു ഒരുകാലത്ത് അംബിക.

Advertisment

'സീത' എന്ന മലയാളം ചിത്രത്തിലൂടെയായിരുന്നു അംബികയുടെ നായികയായിട്ടുള്ള അരങ്ങേറ്റം. നീലത്താമര, ലജ്ജാവതി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചതോടെ അംബിക ശ്രദ്ധ നേടി തുടങ്ങി.

മലയാളത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ച 'രാജാവിന്റെ മകൻ' അംബികയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്ത വേഷമാണ്. വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രത്തിനൊപ്പം തന്നെ​ അംബികയുടെ അഡ്വക്കേറ്റ് നാൻസി എന്ന കഥാപാത്രവും ശ്രദ്ധേയമായി.

'രാജാവിന്റെ മകന്‍' എന്ന ചിത്രത്തിൽ ലാലിനേക്കാൾ പ്രതിഫലം കൈപ്പറ്റിയത് അംബികയായിരുന്നു. അന്ന് മോഹന്‍ലാലിനെക്കാള്‍ തിരക്കും താരമൂല്യവുമുള്ള നായികയാണ് അംബിക. തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലും മാറി മാറി സിനിമകള്‍ ചെയ്യുന്ന നടി.

അഭിനയത്തിനു പുറമെ നിർമ്മാണത്തിലും പാട്ടെഴുത്തിലും കൂടി അംബിക കൈവച്ചിട്ടുണ്ട്. 'അയിത്തം' എന്ന സിനിമയുടെ നിർമ്മാതാവു കൂടിയാണ് അംബിക. 2014 ൽ ഒരു മലയാള ചലച്ചിത്രത്തിനു പാട്ടെഴുതുകയും ചെയ്തു. ടെലിവിഷൻ സീരിയലുകളിലും അംബിക അഭിനയിച്ചിട്ടുണ്ട്.

അതേസമയം, സംവിധായകൻ ഭാരതിരാജയുടെ അലൈഗൾ ഒയ്‌വതില്ലൈ എന്ന ചിത്രത്തിലൂടെയാണ് രാധ അരങ്ങേറ്റം കുറിച്ചത്. തമിഴിലെ കൾട്ട് ക്ലാസിക്കുകളിൽ ഒന്നായാണ് ഈ ചിത്രം കണക്കാക്കപ്പെടുന്നത്. തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെല്ലാം ശ്രദ്ധേയമായ സിനിമകൾ അവതരിപ്പിച്ച രാധയുടെ ഇരകൾ, രേവതിക്കൊരു പാവക്കുട്ടി, ഉമാനിലയം, മോർച്ചറി എന്നീ മലയാളം സിനിമകളും ശ്രദ്ധിക്കപ്പെട്ടവയാണ്.

കോവളത്തും മുംബൈയിലുമൊക്കെയായി റെസ്റ്റോറന്റ് ശൃംഖല നടത്തുന്ന രാജശേഖരനായർ ആണ് രാധയുടെ ഭർത്താവ്. മക്കളായ കാർത്തിക, തുളസി എന്നിവരും അമ്മയുടെ പാതയിൽ അഭിനയരംഗത്ത് എത്തിയവരാണ്. വിഘ്നേഷ് എന്നൊരു മകൻ കൂടി ഈ ദമ്പതികൾക്ക് ഉണ്ട്. ജോഷ് എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച കാർത്തിക തമിഴിൽ കോ എന്ന ചിത്രത്തിലും മലയാളത്തിൽ 'മകരമഞ്ഞി'ലും അഭിനയിച്ചിരുന്നു. മണിരത്നം ചിത്രം 'കടൽ' ആയിരുന്നു തുളസി നായരുടെ ആദ്യചിത്രം. തമിഴിൽ യാൻ എന്ന ചിത്രത്തിലും തുളസി അഭിനയിക്കുകയുണ്ടായി.

Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: