scorecardresearch

ഇന്ത്യൻ സിനിമയുടെ സ്വപ്നറാണി; അച്ഛന്റെ കൈകളിലിരിക്കുന്ന ഈ താരത്തെ മനസ്സിലായോ?

നാലാം വയസ്സില്‍ ബാലതാരമായി അഭിനയരംഗത്ത് എത്തിയതാണ് ഈ താരം

ഇന്ത്യൻ സിനിമയുടെ സ്വപ്നറാണി; അച്ഛന്റെ കൈകളിലിരിക്കുന്ന ഈ താരത്തെ മനസ്സിലായോ?

ഇന്ത്യ കണ്ട മികച്ച അഭിനേത്രികളില്‍ ഒരാളായിരുന്നു ശ്രീദേവി. നാലാം വയസ്സില്‍ ബാലതാരമായി അഭിനയം കുറിച്ച ശ്രീദേവി തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് അഭിനയിച്ചത്. ശ്രീദേവിയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്. അച്ഛൻ അയ്യപ്പന്റെ കൈകളിലിരിക്കുകയാണ് കൊച്ചു ശ്രീദേവി.

1963 ആഗസ്റ്റ് 13-ന് തമിഴ് നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. ശ്രീ അമ്മയങ്കാർ അയ്യപ്പൻ എന്നായിരുന്നു ശ്രീദേവിയുടെ ആദ്യകാലപേര്. ശ്രീദേവിയുടെ പിതാവ് അയ്യപ്പൻ വക്കീലായിരുന്നു. തമിഴ്നാട്ടിൽ ജനിച്ചു വളർന്ന ശ്രീദേവി തമിഴകത്തു മാത്രം ഒതുങ്ങി നിൽക്കാതെ രാജ്യാന്തരതലത്തിൽ ഉയര്‍ന്ന്, അമിതാഭ് ബച്ചന്‍റെയും ഖാന്മാരുടെയും കപൂർമാരുടെയും തട്ടകങ്ങളില്‍ കൊടങ്കാറ്റു ഉയര്‍ത്തുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. ഒരു നടിയുടെ പേരില്‍ ഒരു സിനിമ വിജയിക്കുക എന്നത് അസാധ്യമായ കാര്യമാണ്, പ്രത്യേകിച്ച് ബോളിവുഡില്‍. പക്ഷെ അത് ശ്രീദേവിയ്ക്ക് മുന്നിൽ ആ കീഴ്‌വഴക്കങ്ങൾ പോലും കീഴടങ്ങി.

Sridevi, India's Meryl Streep, Sridevi death, Sreedevi, Meryl Streep, Bollywood, Hollywood, Oscars, The Bridges of Madison Country, Manju Warrier, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, ഐ ഇ മലയാളം, iemalayalam, sridevi, sridevi birth anniversary, happy birthday sridevi, sridevi death, sridevi rare photos, sridevi films, boney kapoor, janhvi kapoor, ശ്രീദേവി

നാലാം വയസ്സിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി എൺപതുകളിലാണ് നായിക വേഷം ചെയ്യുന്നത്. മലയാളത്തില്‍ ‘പൂമ്പാറ്റ’ എന്ന ചിത്രത്തില്‍ മികച്ച ബാലനടിയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. 1975ല്‍ ‘ജൂലി’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ രംഗപ്രവേശനം നടത്തി. തമിഴില്‍ കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മൂട്രു മുടിച്ച്’ ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം. മലയാളത്തില്‍ ‘ദേവരാഗം’, ‘നാല് മണിപ്പൂക്കള്‍’, ‘സത്യവാന്‍ സാവിത്രി’, അംഗീകാരം എന്നിവയുള്‍പ്പടെ 25 ചിത്രങ്ങളില്‍ വേഷമിട്ടു.

Sridevi, Sridevi photos, ശ്രീദേവി, ശ്രീദേവി ചിത്രങ്ങൾ, Sridevi age, Sridevi birthday, happy birthday Sridevi, Sridevi pics, Sridevi birth anniversary, ശ്രീദേവി ജന്മദിനം, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, IE Malayalam, ഐ ഇ മലയാളം

ശ്രീദേവി ഏറ്റവും തിളങ്ങിയത് ഹിന്ദിയില്‍​ ആയിരുന്നു. ബോളിവുഡിന്റെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആയി വളര്‍ന്നു. വിവാഹാനന്തരമുള്ള തിരിച്ചു വരവിലെ ചിത്രം ‘ഇംഗ്ലീഷ് വിംഗ്ലീഷ്’, ‘ഖുദാ ഗവാ’, ‘ലംഹെ’, ‘ചാല്‍ബാസ്’, ‘ചാന്ദ്‌നി’ എന്നിവയാണ് പ്രധാന ചിത്രങ്ങളില്‍ ചിലത്. 2017ല്‍ പുറത്തിറങ്ങിയ ‘മോം’ ആണ് അവസാന ചിത്രം. ‘മോം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ശ്രീദേവിക്കു ലഭിച്ചു. മരണാനന്തരം ഈ പുരസ്‌കാരത്തിന് അര്‍ഹയാകുന്ന ആദ്യ കലാകാരിയാണ് ശ്രീദേവി.

Sridevi, Sridevi biopic, Sridevi biopic film, Vidya Balan, Vidya balan as sridevi, Sridevi death, Sridevi death anniversary, Sridevi movies, Sridevi films, instagram, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ശ്രീദേവിയുടെ ജീവിത കഥ  54 ആം വയസ്സില്‍ അവസാനിക്കുന്നുമ്പോള്‍ അരനൂറ്റാണ്ട് നിറഞ്ഞു നിന്ന ആ അഭിനയമികവ് ലോകമൊട്ടാകെ പല തലമുറകളിലായി കോടിക്കണക്കിനു ആരാധകരെയാണ് സൃഷ്ടിച്ചത്. എഴുപതുകളിലും എൺപതുകളിലും ഇന്ത്യന്‍ സിനിമയിലെ സുപ്പര്‍ സ്റ്റാര്‍ ആയിരുന്നു അവര്‍. സൗന്ദര്യവും നൃത്തവും അഭിനയവും ഒന്ന് ചേര്‍ന്ന പ്രതിഭ.

Read more: മരിച്ചിട്ടും മായാത്ത ശ്രീ, ചില അപൂര്‍വ്വ ചിത്രങ്ങള്‍

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Indian cinema super star childhood photo