scorecardresearch

നവകേരള സ്ത്രീ സദസ്സിൽ, വനിത സിനിമ പ്രവർത്തകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് നടി ഐശ്വര്യലക്ഷ്മി

നെടുമ്പാശേരിയിൽ നടന്ന നവകേരള സ്ത്രീ സദസ്സിൽ വിവധ മേഖലകളിൽ നിന്നുള്ള പ്രശസ്തരായ വനിതകൾ പങ്കെടുത്തു

നെടുമ്പാശേരിയിൽ നടന്ന നവകേരള സ്ത്രീ സദസ്സിൽ വിവധ മേഖലകളിൽ നിന്നുള്ള പ്രശസ്തരായ വനിതകൾ പങ്കെടുത്തു

author-image
Entertainment Desk
New Update
CM | pinarayi viajyan

ചിത്രം: പിആർഡി

നെടുമ്പാശേരിയിൽ നടന്ന നവകേരള സ്ത്രീ സദസ്സിൽ, വനിത സിനിമ പ്രവർത്തകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് നടി ഐശ്വര്യലക്ഷ്മി. സിനിമയിൽ, നിർമ്മാണം പോലുള്ള ബിസിനസ്‌ മേഖലകളിൽ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്ന് ഐശ്വര്യലക്ഷ്മി പറഞ്ഞു. മുഖാമുഖം സംവാദ പരിപാടിയിലെ ആദ്യ ചോദ്യത്തിലാണ് നടി ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. 

Advertisment

സിനിമയുടെ സാങ്കേതികം, നിർമ്മാണം തുടങ്ങിയ മേഖല യുവതലമുറയെ പരിചയപ്പെടുത്തുന്നതിന് ഇതേകുറിച്ചുള്ള പാഠ്യപദ്ധതികൾ രൂപീകരിക്കുന്നതിനായുള്ള നടപടികൾ സർക്കാരിൽ നിന്ന് ഉണ്ടാകണം. ഇത് യുവതികൾക്ക് നൂതനമായ അവസരങ്ങൾ കൊണ്ട് വരുമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ചിത്രം: പിആർഡി

നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ  നടന്ന ചടങ്ങിൽ, കായിക താരം എംഡി വൽസമ്മ, സമൂഹിക പ്രവർത്തക കെ അജിത, മേഴ്സി കുട്ടൻ, പുന്നപ്ര വയലാർ സ്വതന്ത്ര സമര സേനാനിയും വിപ്ലവ ഗായികയുമായ പികെ മേദിനി ടീച്ചർ, നാടക-ചലച്ചിത്ര അഭിനേത്രി  നിലമ്പൂർ ആയിഷ എന്നിവർ പങ്കെടുത്തു. 

Navakerala Stree Sadas.
ചിത്രം: പിആർഡി

സിനിമയുടെ നിർമ്മാണം, സാങ്കേതികം പോലുള്ള മേഖലയിലേക്ക് സ്ത്രീകളെ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും, സ്ത്രീകളെ ഈ മേഖലയിൽ പ്രാപ്തരാക്കുന്നതിന് പഠന സംവിധാനം ഒരുക്കുമെന്നും മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Advertisment

"മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തികാവസ്ഥകള്‍ വളരെയധികം മെച്ചപ്പെട്ടതാണ്. നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളും തൊഴിലാളി മുന്നേറ്റങ്ങളുമെല്ലാം കേരളത്തിലെ സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്. ഒന്നാം ഇ എം എസ് സര്‍ക്കാരിന്‍റെ കാലംമുതലുള്ള ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കിയ സ്ത്രീസൗഹൃദ നയങ്ങളും അതിനു വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

"കേരളത്തിലെ സ്ത്രീകളുടെ ശാക്തീകരണം സാധ്യമാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഘടകം വിദ്യാഭ്യാസമാണ്. ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്ക് തുടര്‍ച്ചയായി രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. പൊതുവിദ്യാഭ്യാസത്തില്‍ എത്രയോ കാലം മുമ്പുതന്നെ ലിംഗസമത്വം കൈവരിച്ച നാടാണ് നമ്മുടേത്," മുഖ്യമന്ത്രി പറഞ്ഞു. 

Read More

Aishwarya Lakshmi Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: