scorecardresearch

Kerala News Highlights: കാലു കുത്തിയാൽ 'ക്യാമറ' പൊക്കും; ഡ്രൈവിങ് ടെസ്റ്റ് കഠിനമാക്കി മോട്ടോർ വാഹന വകുപ്പ്

Kerala News Highlights: 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശിക്കുന്ന സര്‍ക്കുലറിലെ മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

Kerala News Highlights: 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശിക്കുന്ന സര്‍ക്കുലറിലെ മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

author-image
WebDesk
New Update
motor vehicle department. mvd checking. traffic violation. fine, e challan,

kerala news today malayalam live (ഫൊട്ടോ: ഫയൽ)

Kerala News Highlights: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിന് കൂടുതല്‍ നിയന്ത്രണങ്ങളും മാറ്റങ്ങളും ഏർപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഒരു മോട്ടോർവാഹന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രതിദിനം നടത്തേണ്ട ടെസ്റ്റുകളുടെ എണ്ണം 30 ആയി വെട്ടിക്കുറച്ചു. ഫോർ വീലർ ലൈസൻസിനായി ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കരുതെന്നും സർക്കുലറിൽ നിർദേശമുണ്ട്. ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങളിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കാനും, 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കരുതെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

Advertisment

കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന 'H' ഒഴിവാക്കിയതാണ് മറ്റൊരു പ്രധാന പരിഷ്കാരം. പകരം സിഗ്സാഗ് ഡ്രൈവിങും പാര്‍ക്കിങും ഉള്‍പ്പെടുത്തും. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ​ഗിയറുള്ള വാഹനം ഉപയോ​ഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു. ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ് നടത്തണമെന്നും പുതിയ ഉത്തരവിൽ പറയുന്നു. 

പുതിയ സർക്കുലർ പ്രകാരം വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡില്‍ തന്നെ നടത്തണം. ടെസ്റ്റ് കേന്ദ്രങ്ങളില്‍ തന്നെ റോഡ് ടെസ്റ്റ് നടത്തുന്നത് നിയമ വിരുദ്ധമാകുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. വിവിധ തരത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള പരിശോധനയും കൊണ്ടുവന്നു. ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കണമെന്നും ലൈസന്‍സ് ടെസ്റ്റിന് ശേഷം ഈ ക്യാമറയുടെ മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വാങ്ങി വീഡിയോ സേവ് ചെയ്ത് സൂക്ഷിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശിക്കുന്ന സര്‍ക്കുലറിലെ മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

  • Feb 22, 2024 20:48 IST

    രാഹുലിനൊപ്പം യാത്രയിൽ ചേരുമെന്ന് അഖിലേഷ് യാദവ് 

    ഉത്തർ പ്രദേശിൽ പര്യടനം തുടരുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുമെന്ന് സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. 25 ന് ആഗ്രയിലെത്തുന്ന ന്യായ് യാത്രയിൽ രാഹുലിനൊപ്പം ചേരുമെന്നാണ് എസ് പി നേതാവ് അറിയിച്ചിരിക്കുന്നത്. നേരത്തേ കോൺഗ്രസുമായുള്ള ലോക്സഭാ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായ ശേഷമേ യാത്രയ്ക്കൊപ്പം ചേരുകയുള്ളൂവെന്ന് അഖിലേഷ് പറഞ്ഞിരുന്നു. 



  • Feb 22, 2024 20:03 IST

    കേന്ദ്രമന്ത്രിയെ തിരുത്തി എ കെ ശശീന്ദ്രൻ

    ആവശ്യമെങ്കിൽ അപകടകാരികളായ വന്യജീവികളെ മയക്കുവെടിവെച്ച് കൊല്ലാമെന്ന കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവിന്റെ പരാമർശം തിരുത്തി സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രൻ. മൃഗങ്ങളെ മയക്കുവെടി വെച്ച് മാറ്റാൻ സാധ്യമാവാത്ത സാഹചര്യം വന്നാൽ മാത്രമേ അവയെ വെടിവെക്കാൻ പാടുള്ളൂവെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യം വെച്ചിട്ടുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. 



  • Advertisment
  • Feb 22, 2024 19:21 IST

    ഡ്രൈവിങ് ടെസ്റ്റിൽ കൂടുതല്‍ നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

    സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിന് കൂടുതല്‍ നിയന്ത്രണങ്ങളും മാറ്റങ്ങളും ഏർപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഒരു മോട്ടോർവാഹന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രതിദിനം നടത്തേണ്ട ടെസ്റ്റുകളുടെ എണ്ണം 30 ആയി വെട്ടിക്കുറച്ചു. ഫോർ വീലർ ലൈസൻസിനായി ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കരുതെന്നും സർക്കുലറിൽ നിർദേശമുണ്ട്. ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങളിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കാനും, 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.



  • Feb 22, 2024 18:25 IST

    ഡൽഹിയിൽ കർഷക മഹാപഞ്ചായത്ത് മാർച്ച് 14 ന്

    ഡൽഹിയിൽ മാർച്ച് 14 ന് കർഷകരുടെ മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച. രാം ലീലാ മൈതാനിയിൽ നടക്കുന്ന കിസാൻ മസ്ദൂർ പഞ്ചായത്തിൽ ഒരു ലക്ഷത്തിലധികം കർഷകർ അണിനിരക്കും. നിലവിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാളെ കരിദിനം ആചരിക്കുമെന്നും തിങ്കളാഴ്ച്ച ട്രാക്ടർ റാലി സംഘടിപ്പിക്കുമെന്നും ഏകോപന സമിതി വ്യക്തമാക്കി. 



  • Feb 22, 2024 17:14 IST

    സിപിഐ സ്ഥാനാർത്ഥികളിൽ ധാരണയായി

    ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ യുടെ സ്ഥാനാർത്ഥികൾ സംബന്ധിച്ച് ധാരണയായി. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും വയനാട്ടിൽ ആനി രാജയുമായിരിക്കും സിപിഐ സ്ഥാനാർത്ഥികളായി മത്സരിക്കുക. അതിശക്തമായ മത്സരം പ്രതീക്ഷിക്കുന്ന തൃശ്ശൂർ മണ്ഡലത്തിൽ മുൻ മന്ത്രി കൂടിയായ വി എസ് സുനിൽകുമാറാകും സിപിഐ ക്ക് വേണ്ടി പോരാട്ടത്തിനിറങ്ങുക. മാവേലിക്കര മണ്ഡലത്തിൽ യുവമുഖമായ സി എ അരുൺകുമാറും സ്ഥാനാർത്ഥിയായെത്തും എന്നാണ് വിവരം. 



  • Feb 22, 2024 16:56 IST

    ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി സർക്കാർ

    ലോകത്തിലെ ഏറ്റവും ജനപ്രിയ ബ്രൗസറായ ഗൂഗിൾ ക്രോമിൻ്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ ഗവൺമെന്റ്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് (സിഇആർടി-ഇൻ) ഇന്നലെ ഉയർന്ന അപകടസാധ്യതയുള്ള മുന്നറിയിപ്പ് നൽകിയത്. 'ഗൂഗിൾ ക്രോമിൽ ഒന്നിലധികം കേടുപാടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് ടാർഗെറ്റുചെയ്‌ത സിസ്റ്റത്തിൽ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാൻ ആക്രമകാരികളെ അനുവദിക്കും,' സിഇആർടി-ഇൻ പറഞ്ഞു. 



  • Feb 22, 2024 16:27 IST

    വൈ എസ് ശർമ്മിള അറസ്റ്റിൽ

    ആന്ധ്ര പ്രദേശിൽ സഹോദരനും മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഡി സർക്കാരിനെതിരായ സമരത്തെ തുടർന്ന് ആന്ധ്ര പ്രദേശ് പിസിസി പ്രസിഡന്റ് വൈ എസ് ശർമ്മിള്ള അറസ്റ്റിൽ. സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നു തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിൽ ജഗൻമോഹൻ മോഹൻ സർക്കാർ പരായജപ്പെട്ടു എന്ന് ആരോപിച്ചാണ് സർമ്മിളയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. അടുത്തിടെയാണ് ശർമ്മിള കോൺഗ്രസിൽ ചേർന്നത്. തൊട്ടുപിന്നാലെ തന്നെ അവരെ ആന്ധ്ര പ്രദേശ് കോൺഗ്രസിന്റെ അദ്ധ്യക്ഷയായി കേന്ദ്ര നേതൃത്വം നിയമിക്കുകയായിരുന്നു. 



  • Feb 22, 2024 15:34 IST

    നടൻ സുശാന്ത് സിങ് രജപുത്തിൻ്റെ മരണം; നടി റിയ ചക്രവർത്തിക്കും കുടുംബത്തിനും എതിരായ ലുക്ക്ഔട്ട് സർക്കുലർ റദ്ദാക്കി

    ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ, നടി റിയ ചക്രവർത്തി, സഹോദരൻ ഷോവിക്, പിതാവ് ഇന്ദ്രജിത്ത് ചക്രവർത്തി എന്നിവർക്കെതിരെ പുറപ്പെടുവിച്ച ലുക്ക്ഔട്ട് സർക്കുലർ (എൽഒസി) ബോംബെ ഹൈക്കോടതി വ്യാഴാഴ്ച റദ്ദാക്കി. 2020-ൽ സുശാന്ത് സിങ് രജപുത്തിൻ്റെ മരണം സിബിഐ അന്വേഷിച്ച സാഹചര്യത്തിലാണ് ഇമിഗ്രേഷൻ അധികാരികൾ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്. 

    നടിയും കുടുംബവും നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ രേവതി മൊഹിതേ ഡെരെ, മഞ്ജുഷ എ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. 2020 ജൂൺ 14-നാണ് ബാന്ദ്രയിലെ സബർബൻ അപ്പാർട്ട്‌മെൻ്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 ജൂലൈയിൽ സുശാന്തിന്റെ കാമുകി റിയയും കുടുംബാംഗങ്ങളും മകനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി ആരോപിച്ച് പിതാവ് ബീഹാർ പൊലീസിൽ പരാതി നൽകിയിരുന്നു.



  • Feb 22, 2024 15:01 IST

    ബലാൽസംഗ കേസ്: മുൻ സർക്കാർ അഭിഭാഷകന്‍ ജാമ്യം തേടി ഹൈക്കോടതിയിൽ

    ബലാൽസംഗ കേസിൽ ജാമ്യം തേടി മുൻ സർക്കാർ അഭിഭാഷകന്‍ പി.ജി. മനു ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. അന്വേഷണവുമായി സഹകരിച്ചെന്നും ജുഡീഷ്യൽ കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നും ഹർജിയിൽ പറയുന്നു. കോടതി നിർദേശിക്കുന്ന ഉപാധികള്‍ അനുസരിക്കാമെന്നും മനു വ്യക്തമാക്കി. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. നിയമോപദേശം തേടിയെത്തിയ വിദ്യാർത്ഥിനിയെ ഓഫീസിലും വീട്ടിലും എത്തി പീഡിപ്പിച്ചെന്നാണ് മനുവിനെതിരായ പരാതി. മുൻകൂർ ജാമ്യം തേടി മനു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി കീഴടങ്ങാൻ നിർദേശിക്കുകയായിരുന്നു.



  • Feb 22, 2024 14:37 IST

    വിദ്യാർത്ഥികൾക്കായി വി ഹെൽപ്പ് ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം

    എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതു പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം തുടങ്ങി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും സഹായകരമായ രീതിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കണ്ടറി വിഭാഗം 'വീ ഹെൽപ്പ്' എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം 2024 ഫെബ്രുവരി 22 മുതൽ ആരംഭിക്കുന്നതാണ്.

    വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും. നിംഹാൻസ് ബാംഗ്ലൂരിൽ നിന്നും പരീശീലനം ലഭിച്ച സൗഹൃദ കോർഡിനേറ്റർമാരാണ് കൗൺസിലിംഗിന് നേതൃത്വം നൽകുന്നത്. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 1800 425 2844 എന്ന നമ്പറിൽ വിളിക്കാം. ടോൾഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതു വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകും.

    എല്ലാ ഹയർസെക്കന്ററി സ്കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേത്രത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്. സ്കൂൾ തലത്തിൽ എല്ലാ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഹയർ സെക്കന്ററി കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.



  • Feb 22, 2024 14:03 IST

    കേരളം ചുട്ടുപൊള്ളുന്നു; ആറ് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്

    സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസും, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസും വരെ താപനില അനുഭവപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

    വാർത്ത വിശദമായി വായിക്കാം

    Maximum Temperature Warning 22022024.pdf



  • Feb 22, 2024 13:43 IST

    മുസ്​ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കാനാകില്ല: കോണ്‍ഗ്രസ്

    മുസ്​ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ലീഗുമായി അടുത്തദിവസം ഉഭയകക്ഷി ചർച്ച നടത്തുമെന്നും രാജ്യസഭാ സീറ്റിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പ് നൽകില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഞായറാഴ്ച കൊച്ചിയിലാണ് യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ച നടക്കുക.



  • Feb 22, 2024 12:28 IST

    ബൈജുസ് ഉടമ, ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഇഡി

    അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കാതെ രാജ്യം വിടില്ലെന്ന് ഉറപ്പാക്കാൻ ബൈജൂസ് ആപ്പ് ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിക്കാൻ എമിഗ്രേഷൻ ബ്യൂറോയോട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം നവംബറിൽ, ബൈജൂസിൻ്റെ മാതൃ കമ്പനിയായ ടു തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനും, ബൈജു രവീന്ദ്രനും ഇഡി കാരണം കാണിക്കൽ നേട്ടിസ് അയച്ചിരുന്നു.



  • Feb 22, 2024 12:19 IST

    കേരളത്തിന്റെ പുരോഗതിക്ക് കാരണം സ്ത്രീകള്‍ക്ക് ലഭിക്കുന്ന തുല്യാവകാശങ്ങൾ: മുഖ്യമന്ത്രി

    മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ മേഖലകളിലും മുന്നിട്ടു നില്‍ക്കുന്നതിനു പിന്നിലുള്ള ഒരു കാരണം കേരളത്തില്‍ സ്ത്രീകള്‍ക്കു ലഭിക്കുന്ന തുല്യ അവകാശങ്ങളും അവസരങ്ങളുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തികാവസ്ഥകള്‍ വളരെയധികം മെച്ചപ്പെട്ടതാണ്. നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളും തൊഴിലാളി മുന്നേറ്റങ്ങളുമെല്ലാം കേരളത്തിലെ സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്. ഒന്നാം ഇ എം എസ് സര്‍ക്കാരിന്‍റെ കാലംമുതലുള്ള ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കിയ സ്ത്രീസൗഹൃദ നയങ്ങളും അതിനു വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്,"

    "കേരളത്തിലെ സ്ത്രീകളുടെ ശാക്തീകരണം സാധ്യമാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഘടകം വിദ്യാഭ്യാസമാണ്. ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്ക് തുടര്‍ച്ചയായി രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. പൊതുവിദ്യാഭ്യാസത്തില്‍ എത്രയോ കാലം മുമ്പുതന്നെ ലിംഗസമത്വം കൈവരിച്ച നാടാണ് നമ്മുടേത്," മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ സ്ത്രീകളുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 



  • Feb 22, 2024 11:42 IST

    ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിൻ്റെ വസതി ഉൾപ്പെടെ 30 ഇടങ്ങളിൽ സിബിഐ റെയ്ഡ്

    ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിൻ്റെ വസതി ഉൾപ്പെടെ 30 സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ്. വിവിധ സംഘങ്ങളായി വ്യാഴാഴ്ച തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മാലിക് ജമ്മു കശ്മീരിൽ ഗവർണറായിരിക്കെ രണ്ട് പദ്ധതികളിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് 2022 ഏപ്രിലിൽ ഏജൻസി കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെ, അദ്ദേഹത്തെ കഴിഞ്ഞ വർഷം സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്) ഉദ്യോഗസ്ഥരെ മാറ്റാനായി വിമാനത്തിനായുള്ള അഭ്യർത്ഥന കേന്ദ്രം നിരസിച്ചില്ലായിരുന്നു എങ്കിൽ 2019 ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണം ഒഴിവാക്കാമായിരുന്നുവെന്ന് കഴിഞ്ഞ വർഷം മാലിക് അവകാശപ്പെട്ടിരുന്നു.

    “ജമ്മു കശ്മീർ എംപ്ലോയീസ് ഹെൽത്ത് കെയർ ഇൻഷുറൻസ് സ്കീമിൻ്റെ കരാർ സ്വകാര്യ കമ്പനിക്ക് നൽകിയതിലും 2017ൽ 60 കോടി രൂപ (ഏകദേശം) അനുവദിച്ചതിലും ക്രമക്കേടുകൾ ആരോപിച്ച് ജമ്മു കശ്മീർ സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം സി.ബി.ഐ രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019ൽ കിരു ഹൈഡ്രോ ഇലക്‌ട്രിക് പവർ പ്രോജക്ടിൻ്റെ (HEP) സിവിൽ വർക്കുകളുടെ 2,200 കോടി രൂപയുടെ കരാർ ഒരു സ്വകാര്യ സ്ഥാപനത്തിന് നൽകി," ഒരു സി.ബി.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.



  • Feb 22, 2024 11:17 IST

    പി.കെ. കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കെ.എം. ഷാജി

    ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീ​ഗ് നേതാവ് കെ.എം. ഷാജി. "ഞങ്ങള്‍ക്ക് വേണ്ടത് കൊന്നവനെയല്ല. കൊല്ലാന്‍ ഉപയോഗിച്ചത് കത്തിയാണ്, ബോംബാണ്. അതൊരു ഉപകരണമാണ്. അതുപോലൊരു ഉപകരണമാണ് കൊലപാതകികളായ രാഷ്ട്രീയക്കാരും. പക്ഷെ കൊല്ലാന്‍ പറഞ്ഞവരെ വിടരുത്. കൊല്ലിച്ചവരെ വേണം. ടി പി വധക്കേസില്‍ കുഞ്ഞനന്തന്‍ മരിച്ചു. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുഞ്ഞനന്തന്‍ മരിക്കുന്നത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്,"

    "ഇത് പറയുന്നതിന്റെ പേരില്‍ എന്നെ തൂക്കികൊന്നാലും കുഴപ്പമില്ല. രഹസ്യം ചോര്‍ന്നേക്കുമെന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ചന്ദ്രശേഖരന്‍ വധക്കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. ഏഴ് പ്രതികള്‍ക്ക് ചന്ദ്രശേഖനോട് ഒരു ദേഷ്യവും ഉണ്ടായിരുന്നില്ല. കേരളത്തിലെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം വരുമോയെന്ന ഭയമാണ്," കെ.എം. ഷാജി പറഞ്ഞു. മലപ്പുറം കൊണ്ടോട്ടി മുസ്‌ലീം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിലാണ് ഷാജിയുടെ വിവാദ പ്രസംഗം.



  • Feb 22, 2024 10:28 IST

    സ്വര്‍ണ്ണഖനിയില്‍ മണ്ണിടിഞ്ഞ് നിരവധി പേർ മരിച്ചു; നടുക്കുന്ന വീഡിയോ

    വെനസ്വേലയില്‍ സ്വര്‍ണ്ണഖനിയില്‍ മണ്ണിടിഞ്ഞ് ഇരുപതോളം പേർ മരിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണഖനിയിലാണ് അപകടം. വെനസ്വേലന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഡെപ്യൂട്ടി മന്ത്രി കാര്‍ലോസ് പെരസ് ആംപ്യുഡ സംഭവത്തിന്റെ വീഡിയോ എക്സിൽ പങ്കുവെച്ചു. എത്രപേര്‍ മരിച്ചുവെന്ന് അദ്ദേഹം വെളുപ്പെടുത്തിയിട്ടില്ല.

    ഒരു തുറന്ന കുഴി ഖനിയില്‍ വെള്ളക്കെട്ടിൽ നിന്ന് ജോലി ചെയ്യുന്ന ആളുകളുടെ മേല്‍ മണ്ണിന്റെ ഒരു മതില്‍ പതുക്കെ ഇടിഞ്ഞുവീഴുന്നത് വീഡിയോയില്‍ കാണാം. ചിലര്‍ ഓടി രക്ഷപ്പെടുകയും മറ്റുചിലര്‍ മണ്ണിനടിയില്‍ കുടുങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. 200ഓളം പേര്‍ ഖനിയില്‍ ജോലി ചെയ്തിരുന്നു.



  • Feb 22, 2024 10:04 IST

    പതിനേഴുകാരിയുടെ മരണത്തില്‍ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

    മലപ്പുറം എടവണ്ണപ്പാറയിലെ പതിനേഴുകാരിയുടെ മരണത്തില്‍ കരാട്ടെ അധ്യാപകന്‍ സിദ്ദിഖലി അറസ്റ്റില്‍. പോക്സോ കേസാണ് ഇയാൾക്കെതിരെ ചുമത്തിയത്. ചാലിയാര്‍ പുഴയില്‍ തിങ്കളാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്. ഊർക്കടവിലെ കരാട്ടെ അധ്യാപകന് ഒട്ടേറെ പരാതികൾ വേറേയുമുണ്ടന്ന് സഹോദരിയും നാട്ടുകാരും വ്യക്തമാക്കി.



national news International Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: