/indian-express-malayalam/media/media_files/uploads/2019/04/manju-warrier.jpg)
ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019 ന്റെ ഭാഗമായി നിന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുകയാണ് മലയാളത്തിന്റെ പ്രിയ താരങ്ങളും. മമ്മൂട്ടിയ്ക്കും മോഹൻലാലിനും പിന്നാലെ മഞ്ജുവാര്യരും വോട്ട് രേഖപ്പെടുത്തിയിരിക്കുകയാണ്. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് മഞ്ജു വോട്ട് രേഖപ്പെടുത്താൻ എത്തിയത്. തൃശൂരിലെ പുള്ള് എൽ പി സ്കൂളിലെ വോട്ടിംഗ് കേന്ദ്രത്തിലെത്തിയാണ് മഞ്ജുവാര്യർ തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. വോട്ട് ചെയ്തതിനു ശേഷം അമ്മയ്ക്കും സഹോദരനുമൊപ്പം നിൽക്കുന്ന ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന മഞ്ജു, വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
'എന്റെ പൗരാവകാശം ഞാൻ വിനിയോഗിച്ചു. നിങ്ങളും വിനിയോഗിക്കുക,' എന്നാണ് തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ മുടവന്‍മുകളിലെ ഗവണ്‍മെന്റ് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ മോഹൻലാൽ പറഞ്ഞത്.
അതേ സമയം എറണാകുളം നിയോജകമണ്ഡലത്തിലാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്.
രണ്ട് സ്ഥാനാർത്ഥികളും വേണ്ടപ്പെട്ടവർ, പക്ഷേ എനിക്കൊരു വോട്ടല്ലേയുള്ളൂ. അത് ഞാനൊരാൾക്ക് ചെയ്യേണ്ടി വരും, തന്റെ വോട്ട് രേഖപ്പെടുത്താനെത്തിയ മമ്മൂട്ടി പ്രതികരിച്ചതിങ്ങനെ. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്.
/indian-express-malayalam/media/media_files/uploads/2019/04/Mammootty-1.jpeg)
"നമ്മൾ നമുക്ക് വേണ്ടി നമ്മുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുകയാണ് ഈ വോട്ടിംഗിലൂടെ. പല സ്ഥാനാർത്ഥികളും പരസ്പരം മത്സരിക്കുന്നവർ ജയിക്കണമെന്ന് നമ്മൾ ആഗ്രഹിക്കും. അങ്ങനെയും ചിലയിടങ്ങളുണ്ട്. ഇവിടെ രണ്ട് പേരും നമുക്ക് വേണ്ട പെട്ട ആളുകളാണ്. പക്ഷേ​ എനിക്കൊരു വോട്ടേയുള്ളൂ. അത് ഞാനൊരാൾക്ക് ചെയ്യേണ്ടി വരും. അത് എല്ലാവരും ചെയ്യുന്നതു പോലെ നമ്മുടേതായ ഏതെങ്കിലും കാരണങ്ങൾ. തീരുമാനങ്ങൾ, പ്രാധാന്യങ്ങൾ ഒക്കെ ഉപയോഗിച്ചിട്ടാണ് ചെയ്യുന്നത്. വോട്ട് തീർച്ചയായും ചെയ്യും, അത് നമ്മുടെ അധികാരമാണ്," വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
/indian-express-malayalam/media/media_files/uploads/2019/04/WhatsApp-Image-2019-04-23-at-10.10.24.jpeg)
യുവനടന്‍ ടൊവിനോ തോമസും വോട്ട് രേഖപ്പെടുത്തി. വോട്ട് തങ്ങളുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണെന്ന് അടിക്കുറിപ്പോടെ വോട്ട് ചെയ്ത ഫോട്ടോയും ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
സംവിധായകൻ ഫാസിലും അദ്ദേഹത്തിന്റെ മകനും നടനുമായ ഫഹദ് ഫാസിലും ആലപ്പുഴയിൽ വോട്ട് രേഖപ്പെടുത്താൻ എത്തി. തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും എല്ലാ തവണയും വോട്ട് ചെയ്യാറുണ്ടെന്നും ഫഹദ് ഫാസിൽ മാധ്യമങ്ങളോട് പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2019/04/fahadh-fasil.jpg)
/indian-express-malayalam/media/media_files/uploads/2019/04/Fazil-and-Fahadh.jpg)
നടി പാർവ്വതി തിരുവോത്ത് കോഴിക്കോട് ലോക് സഭ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി. ഏറെ ആകാംക്ഷയോടെയാണ് താൻ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നതെന്ന് പാർവ്വതി ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു.
‘ഞാൻ പോയി വോട്ട് ചെയ്യുന്നുണ്ട് നാളെ. വോട്ട് ചെയ്യുക എന്നത് വളരെ പ്രധാനമാണ് എന്ന് നമ്മള്‍ മുമ്പും കേട്ടിട്ടുണ്ട്. എന്തു കൊണ്ട് അത് പ്രധാനമാകുന്നു എന്നതിന്റെ അര്‍ത്ഥം പക്ഷേ ഇപ്പോഴാണ് ശരിക്കും മനസിലാകുന്നത്. അനിവാര്യത എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും അറിയുന്ന ഒരു തിരഞ്ഞെടുപ്പ് കാലമാണ്. എല്ലാവരും പോയി വോട്ട് ചെയ്യണം. ശരിയായ തീരുമാനം എടുക്കുമെന്നു പ്രതീക്ഷിക്കാം,’ നടി പാര്‍വ്വതി പറയുന്നു.
Read More: Elections 2019: എല്ലാവരും വോട്ട് ചെയ്യണം, ശരിയായ തീരുമാനം എടുക്കണം: പാര്‍വ്വതി
ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത്, ഗിന്നസ് പക്രു, ജയസൂര്യ, സണ്ണി വെയ്ൻ, അജു വർഗീസ്, ലെന, മിയ, ഭാമ, ഉണ്ണിമുകുന്ദൻ​, അപർണ ബാലമുരളി, ഗൗതമി എന്നിവരും തങ്ങളുടെ വോട്ട് രേഖപ്പെടുത്തി. ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിൽ ആണ് ഉണ്ണിമുകുന്ദൻ തന്റെ വോട്ട് രേഖപ്പെടുത്തിയത്.
View this post on InstagramWe cast our votes! Did u? #righttodecide #responsibility #votewisely @poornima_i
A post shared by Indrajith Sukumaran (@indrajith_s) on
View this post on InstagramMy First Vote #Loksabha Election 2019
A post shared by Bhamaa (@bhamaa) on
View this post on Instagramഞാനും ചെയ്തു .. എന്റെ വോട്ട് ..... നിങ്ങളും ചെയ്യൂ .... ജയ് ഹിന്ദ്
A post shared by guinness pakru (@guinnesspakru) on
തൃശൂരിലെ എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപി തിങ്കളാഴ്ച മോഹന്‍ലാലിനെ കാണാന്‍ കൊച്ചിയിലെ വീട്ടില്‍ എത്തിയിരുന്നു. തികച്ചും സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
Read More: Lok Sabha Election 2019 Live Updates: കേരളം പോളിങ് ബൂത്തിലേക്ക്
സുരേഷ് ഗോപി തന്റെ വളരെ അടുത്ത സുഹൃത്താണെന്നും എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. നാളെ വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് അതിപ്പോള്‍ പറയാനാവില്ലെന്നും സസ്‌പെന്‍സില്‍ ഇരിക്കട്ടെയെന്നുമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. മോഹന്‍ലാലിന്റെ മണ്ഡലം തിരുവനന്തപുരമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us