Elections 2019: ‘ഞാൻ പോയി വോട്ട് ചെയ്യുന്നുണ്ട് നാളെ. വോട്ട് ചെയ്യുക എന്നത് വളരെ പ്രധാനമാണ് എന്ന് നമ്മള്‍ മുമ്പും കേട്ടിട്ടുണ്ട്. എന്തു കൊണ്ട് അത് പ്രധാനമാകുന്നു എന്നതിന്റെ അര്‍ത്ഥം പക്ഷേ ഇപ്പോഴാണ് ശരിക്കും മനസിലാകുന്നത്. അനിവാര്യത എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും അറിയുന്ന ഒരു തിരഞ്ഞെടുപ്പ് കാലമാണ്.  എല്ലാവരും പോയി വോട്ട് ചെയ്യണം. ശരിയായ തീരുമാനം എടുക്കുമെന്നു പ്രതീക്ഷിക്കാം,’ നടി പാര്‍വ്വതി പറയുന്നു.

നാളെ കേരളം പോളിംഗ് ബൂത്തില്‍ എത്താനിരിക്കെ, തന്റെ നാടായ കോഴിക്കോട്ടില്‍ വോട്ടു ചെയ്യാന്‍ എത്തിയതാണ് പാര്‍വ്വതി.  ഏറ്റവും പുതിയ ചിത്രമായ ‘ഉയരെ’, ഏപ്രില്‍ 26 വെള്ളിയാഴ്ച റിലീസ് ചെയ്യുന്നുമുണ്ട്.

Read More: Watch Uyare Movie Trailer: ‘ഉയരെ’ പറന്ന് പാര്‍വതിയും ടൊവീനോയും ആസിഫും: ട്രെയിലര്‍ പുറത്ത്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ. പ്രദീപ് കുമാര്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു എന്നിവരാണ് കോഴിക്കോട്ടു നിന്നും ജനവിധി തേടുന്ന പ്രധാന സ്ഥാനാർത്ഥികൾ ഏറെ ആകാംക്ഷയോടെയാണ് പാര്‍വ്വതി നാളത്തെ ദിവസത്തിനായി കാത്തിരിക്കുന്നത്.

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തിരഞ്ഞെടുപ്പിന്റെ ആവേശവും ആകാംക്ഷയുമെല്ലാമുണ്ട് ഓരോ മലയാളിക്കും. ജനാധിപത്യ വ്യവസ്ഥയില്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍, ഭരണകര്‍ത്താവിനെ തിരഞ്ഞെടുക്കാനുള്ള അവസരം വിനിയോഗിക്കാന്‍ കാത്തിരിക്കുകയാണ് ഓരോ പൗരനും.

Image may contain: 1 person, smiling, standing and text

‘ഉയരെ’ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതി തന്റെ തിരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ പങ്കു വച്ചത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തില്‍ ഉടന്‍ വായിക്കാം.

ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പാര്‍വ്വതി എത്തുന്നത്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്റെ ആദ്യചിത്രമായ ‘ഉയരെ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും ചിത്ത്രതിലുണ്ട്.

നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചു വരികയാണ് ‘ഉയരെ’യിലൂടെ. എസ് ക്യൂബ് എന്ന പേരില്‍ പി.വി ഗംഗാധരന്റെ പെണ്‍മക്കള്‍ ഷെനുഗയും ഷെഗ്‌നയും ഷെര്‍ഗയും ചേര്‍ന്നാണ് പുതിയ തുടക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്.

Read More: ഫെമിനിച്ചിയുടെ ബാഗ് തുറന്നാല്‍: പാര്‍വ്വതി പറയുന്നു

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.