/indian-express-malayalam/media/media_files/uploads/2019/01/Nayanthara-vijay.jpg)
ഇളയ ദളപതി വിജയ്‌യും സംവിധായകൻ ആറ്റ്ലിയും വീണ്ടുമൊന്നിക്കുന്നു. 'തെറി', 'മെർസൽ'എന്നീ ചിത്രങ്ങൾക്കു ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന 'ദളപതി63' ന്റെ പൂജ ഇന്ന് ചെന്നൈയിൽ നടന്നു. വിജയ്‌യുടെ 63-ാമത്തെ ചിത്രമാണ് 'ദളപതി63' എന്നതാണ് മറ്റൊരു കൗതുകം. ഏജിഎസ് സിനിമയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കതിർ, യോഗി ബാബു, ആനന്ദ് രാജ് എന്നിവരും ചിത്രത്തിലുണ്ട്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. റൂബൻ എഡിറ്റിംഗ് നിർവ്വഹിക്കും.
The wait is over AGS -Thalapathy Vijay- Atlee -AR Rahaman #THALAPATHY63pic.twitter.com/q8fpQ6qXGc
— Archana Kalpathi (@archanakalpathi) November 14, 2018
To new beginnings and dreams coming true. Need all your blessings and good wishes as we take our first step today #Thalapathy63 pooja https://t.co/qOfsIK4Lpe
— Archana Kalpathi (@archanakalpathi) January 20, 2019
Team #Thalapathy63pic.twitter.com/XnUlFounki
— Gu Ru Thalaiva (@GuRuThalaivaa) January 20, 2019
വിജയ്‌യും ആറ്റ്ലിയും അവസാനമായി ഒരുമിച്ച 'മെർസൽ' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. അതുകൊണ്ടു തന്നെ ഇരുവരും വീണ്ടുമൊന്നിക്കുമ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. നയൻതാരയാണ് ചിത്രത്തിൽ വിജയിന്റെ നായിക. ഒരിടവേളയ്ക്ക് ശേഷമാണ് നയൻതാര വിജയിന്റെ നായികയായി എത്തുന്നത്. നേരത്തെ പ്രഭുദേവ സംവിധാനം ചെയ്ത 'വില്ല്' എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഈ വർഷത്തെ ദീപാവലി റിലീസായിട്ടായിരിക്കും 'ദളപതി63' തിയേറ്ററുകളിലെത്തുക. സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമാവും ഇതെന്നാണ് റിപ്പോർട്ടുകൾ.
'സർക്കാർ' ആയിരുന്നു തിയേറ്ററുകളിലെത്തിയ വിജയ്‌യുടെ അവസാനചിത്രം. എ ആർ മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തിലെ വിവാദ രംഗങ്ങളുമായി ബന്ധപ്പെട്ട് ഏറെ പ്രതിഷേധങ്ങൾക്കും തമിഴ്‌നാട് സാക്ഷിയായിരുന്നു. സണ്‍ പിക്‌ച്ചേഴ്‌സ് ആയിരുന്നിന്ര്‍നു പൊളിറ്റിക്കല്‍ ത്രില്ലറായ 'സർക്കാറി'റിന്റെ നിർമ്മാതാക്കൾ. കീര്‍ത്തി സുരേഷും, വരലക്ഷ്മി ശരത് കുമാറും നായികമാരായ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചതും എആർ റഹ്മാൻ ആയിരുന്നു.
Read more: ആരാധകന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ വിജയ് എത്തി; നന്ദി പറഞ്ഞ് ഒരമ്മ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.