/indian-express-malayalam/media/media_files/2025/08/19/mammootty-shammy-thilakan-2025-08-19-19-02-30.jpg)
ചിത്രം: ഫേസ്ബുക്ക്
ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരികെയെത്തുന്ന മമ്മൂട്ടിക്ക് ആശംസയുമായെത്തുകയാണ് സഹപ്രവർത്തകരും ചലച്ചിത്ര പ്രേമികളും. മമ്മൂക്ക രോഗവിമുക്തനായെന്ന വാർത്ത ഏറെ ആശ്വാസം നൽകുന്നുവെന്ന് നടൻ ഷമ്മി തിലകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പൂർണ്ണ ആരോഗ്യത്തോടെയുള്ള തിരിച്ചുവരവ് ആശംസിക്കുന്നുവെന്നും ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചു.
"ഇന്ത്യൻ സിനിമയുടെ അഭിമാനമായ, നമ്മുടെ പ്രിയ മമ്മൂക്ക രോഗവിമുക്തനായി എന്ന വാർത്ത ഏറെ ആശ്വാസം നൽകുന്നു. അദ്ദേഹത്തിന് പൂർണ്ണ ആരോഗ്യത്തോടെയുള്ള തിരിച്ചുവരവ് ആശംസിക്കുന്നു. പഴയതിലും തിളക്കത്തോടെ മമ്മൂക്കയെ കാണാൻ കാത്തിരിക്കുന്നു. സ്നേഹത്തോടെ," എന്നായിരുന്നു ഷമ്മിയുടെ കുറിപ്പ്.
Also Read: ഞാൻ അവസാനത്തെ ടെസ്റ്റും പാസ്സായടാ; വികെ ശ്രീരാമനെ തേടിയെത്തിയ മമ്മൂട്ടിയുടെ ഫോൺ കോൾ
മമ്മൂട്ടിക്കൊപ്പമുള്ള ഒരു പഴയ ചിത്രത്തോടൊപ്പമായിരുന്നു ഷമ്മി തിലകൻ പോസ്റ്റ് പങ്കുവച്ചത്. വിവിധ മേഖലകളിൽ നിന്ന് നിരവധിയാളുകളാണ് മമ്മൂട്ടിയുടെ മടങ്ങിവരവിൽ സന്തോഷം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് ചുംബനം നൽകുന്ന ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്. ചികിത്സയും വിശ്രമവും കഴിഞ്ഞ് പൂർണ ആരോഗ്യവാനായി മമ്മൂട്ടി തിരിച്ചെത്തുന്നു എന്ന വാർത്ത ആദ്യം സമൂഹമാധ്യമങ്ങളിൽ പങ്കിട്ടത് നിർമാതാവ് ആന്റോ ജോസഫ് ആണ്. "ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി," എന്നാണ് ആന്റോ ജോസഫ് കുറിച്ചു.
പിന്നാലെ മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജും പോസ്റ്റ് പങ്കിട്ടു. "സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ നന്ദി!," എന്നാണ് മമ്മൂട്ടിയുടെ ചിത്രം പങ്കിട്ട് ജോർജ് കുറിച്ചത്.
Read More: മമ്മൂട്ടി പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു; ദൈവത്തിന് നന്ദി പറഞ്ഞ് സുഹൃത്തുക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us