/indian-express-malayalam/media/media_files/uploads/2021/02/Salim-Kumar-1.jpg)
കൊച്ചി: ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കിയെന്ന് പരാതി. നടൻ സലിം കുമാർ തന്നെയാണ് ഇക്കാര്യം ഉന്നയിച്ച് രംഗത്തു വന്നിരിക്കുന്നത്. ദേശീയ അവാർഡ് ജേതാക്കളായിരുന്നു മേളയ്ക്ക് തിരി തെളിയിക്കേണ്ടിയിരുന്നത്. എന്നാൽ സംവിധായകരായ ആഷിഖ് അബുവും അമൽ നീരദും ചേർന്നാണ് ഐഎഫ്എഫ്കെ കൊച്ചി എഡിഷന് തിരി തെളിയിച്ചത്.
"ഐഎഫ്എഫ്കെയ്ക്ക് ആരും എന്നെ ക്ഷണിച്ചില്ല. മുൻപ് തിരുവനന്തപുരത്ത് കമ്മിറ്റി കൂടിയപ്പോൾ 'സലിം കുമാറിനെ വിളിക്കേണ്ടേ? ദേശീയ പുരസ്കാരം വാങ്ങിയ ആളല്ലേ?' എന്ന് ടിനി ടോം ചോദിച്ചിരുന്നെങ്കിലും അവർ അന്നെന്തോ ഒഴിവ് കഴിവ് പറയുകയായിരുന്നു."
"ഇന്ന് സംഘാടകസമിതിയെ വിളിച്ചപ്പോൾ, എനിക്ക് പ്രായക്കൂടുതൽ ഉള്ളതു കൊണ്ടാണ് ഒഴിവാക്കിയത് എന്നാണ് പറഞ്ഞത്. അങ്ങനെയാണെങ്കിൽ അമൽ നീരദും ആഷിഖ് അബുവുമൊക്കെ എന്റെ കൂടെ മഹാരാജാസ് കോളേജിൽ പഠിച്ചിട്ടുള്ള ആൾക്കാരാണ്. അവരേക്കാൾ രണ്ടു മൂന്നു വയസ്സിന് മൂപ്പെ എനിക്ക് ഉള്ളൂ. പ്രായമൊക്കെ നോക്കിയിട്ടാണോ ഉദ്ഘാടനത്തിന് വിളിക്കേണ്ടത്?" സലിം കുമാർ ചോദിക്കുന്നു.
"ഇതവർ വെറുതെ ന്യായീകരിക്കാൻ പറയുകയാണ്. എന്റെ രാഷ്ട്രീയം അവർക്ക് അംഗീകരിക്കാൻ പറ്റുന്നില്ല, അതുകൊണ്ട് ന്യായീകരണം നടത്തുകയാണ്. കലയും സംസ്കാരവുമൊക്കെ രാഷ്ട്രീയക്കാർ വിലയ്ക്ക് വാങ്ങി കഴിഞ്ഞല്ലോ!," ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് സലിം കുമാർ പ്രതികരിച്ചു.
Read more: ഒറ്റവാക്കിൽ ഇച്ചാക്കയെ നിർവ്വചിക്കമോ?; തരംഗമായി മോഹൻലാലിൻറെ ടിറ്റ്വർ സംഭാഷണം
കലയും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ശബ്ദമാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.