ഒറ്റവാക്കിൽ ഇച്ചാക്കയെ നിർവ്വചിക്കമോ?; തരംഗമായി മോഹൻലാലിൻറെ ടിറ്റ്വർ സംഭാഷണം

“‘ദൃശ്യം 2’ തിയേറ്ററിലും റിലീസ് ചെയ്യുമോ,” “‘എംപുരാൻ’ ഈ വർഷമുണ്ടാവുമോ,” തുടങ്ങിയ സംശയങ്ങൾക്കെല്ലാം മോഹൻലാൽ മറുപടി നൽകി

mohanlal, drishyam , drishyam 2, drishyam 2 release date, drishyam release date,amazon prime, mammootty, jeethu joseph, Barroz , Empuraan, marakkaer, prithviraj, jeethu joseph, jagathi sreekumar, priyadarsan, മോഹൻലാൽ, മമ്മൂട്ടി, ദൃശ്യം, ദൃശ്യം 2, ദൃശ്യം റിലീസ്, ദൃശ്യം 2 റിലീസ്, പൃഥ്വിരാജ്, പ്രിഥ്വിരാജ്, ജീത്തു ജോസഫ്, ബറോസ്, എംപുരാൻ, ജിത്തു ജോസഫ്, മരക്കാർ, പ്രിയദർശൻ, ജഗതി, ജഗതി ശ്രീകുമാർ, film news, entertainment news, ie malayalam,

“ഒറ്റവാക്കിൽ ഇച്ചാക്കയെ നിർവ്വചിക്കാമോ,” “ബറോസ് എന്നു തുടങ്ങും,” “എംപുരാൻ ഈ വർഷം ഇറങ്ങുമോ,” എന്നു തുടങ്ങി ആരാധകരുടെ ഒട്ടേറെ ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ ഉത്തരം നൽകിയിരിക്കുകയാണ് സൂപ്പർ സ്റ്റാർ മോഹൻ ലാൽ. ട്വിറ്ററിലെ ലൈവ് ചാറ്റിലാണ് ആരാധകർ പ്രിയ താരത്തോട് ചോദ്യങ്ങൾ ചോദിച്ചത്.

“സംവിധായകൻ എന്ന നിലയിൽ പ്രിഥ്വിരാജിനെ എങ്ങിനെ കാണുന്നു,” “ദൃശ്യം 2 തിയേറ്ററിലും പുറത്തിറങ്ങുമോ,” “ജഗതിച്ചേട്ടനെക്കുറിച്ച് ഒറ്റ വാക്കിൽ എന്തു പറയുന്നു,” എന്ന് തുടങ്ങി മകളുടെ “പുതിയ ബുക്കിനെ പറ്റി എന്താണ് അഭിപ്രായം,” എന്നത് വരെയുള്ള ചോദ്യങ്ങൾക്ക് താരം മറുപടി പറഞ്ഞു.

“ബറോസ് എപ്പോൾ തുടങ്ങും,” എന്ന ചോദ്യത്തിന് “മാർച്ച്” എന്ന് താരം മറുപടി നൽകി. “ഇച്ചാക്കയെ (മമ്മൂട്ടി) കുറിച്ച് ഒരു വാക്ക്” പറയാൻ പറഞ്ഞപ്പോൾ “കിടു” എന്നായിരുന്നു മറുപടി. “ദൃശ്യം2 ഞെട്ടിക്കുമോ ലാലേട്ടാ” എന്ന ചോദ്യത്തിന് കാണൂ എന്നാണ് ഒരു ആരാധകനോട് താരം നിർദേശിക്കുന്നത്. ജഗതിച്ചേട്ടനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് ‘ദ കംപ്ലീറ്റ് ആക്ടർ’ എന്ന് മോഹൻലാൽ മറുപടി നൽകി.

Read More: കുഞ്ഞു മറിയത്തോട് കിന്നാരം പറഞ്ഞ് മോഹൻലാൽ; വൈറലായി ഒരു ചിത്രം

‘ദൃശ്യം 2’ തിയേറ്ററിലും റിലീസ് ചെയ്യുമോ എന്ന ചോദ്യമാണ് ഒരു ആരാധകൻ ആകാംക്ഷയോടെ ചോദിച്ചത്. സാധ്യതയുള്ള കാര്യമാണെന്ന് താാരം മറുപടി നൽകി. പ്രിഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ച് ഒരു വാക്ക് പറയാമോ എന്നതായിരുന്നു മറ്റൊരു ചോദ്യം. ‘ബ്രില്ല്യന്റ്’ എന്ന് സൂപ്പർ താരം മറുപടി നൽകി.

Read More: സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ നിങ്ങൾ ഏതറ്റംവരെ പോകും? ചോദ്യവുമായി മോഹൻലാൽ‘എംപുരാൻ’ ഈ വർഷം ഉണ്ടാ,” എന്ന ചോദ്യത്തിന് സാധ്യമാക്കാനാവും എന്ന് താരം മറുപടി നൽകിയപ്പോൾ ‘ആറാട്ട്’ സിനിമയെക്കുറിച്ച് “ഒരു നല്ല എന്റർടൈനർ ആയിരിക്കും,” എന്നും അദ്ദേഹം പറഞ്ഞു. മരക്കാറിനെയും പ്രിയദർശന്റെ സംവിധാനത്തെയും കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ അതിശയകരമെന്ന് താരം മറുപടി നൽകി.

Read More: അച്ഛനെന്ന നിലയിൽ എനിക്കിത് അഭിമാനനിമിഷം; മകൾക്ക് ആശംസകളുമായി മോഹൻലാൽ


“ലാലേട്ടാ സദയം, വാനപ്രസ്ഥം, വാസ്തുഹാര പോലെ ഉള്ള സിനിമകൾ ഇനി പ്രതീക്ഷിക്കാമോ,” എന്ന ചോദ്യത്തിന് തീർച്ചയായും അത്തരം സിനിമകൾ പ്രതീക്ഷിക്കാനാവുമെന്നാണ് മോഹൻലാൽ പറഞ്ഞത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന ചോദ്യത്തിന് “എല്ലാം,” എന്ന് താരം മറുപടി നൽകി. “ദാസനെയും വിജയനെയും മിസ് ചെയ്യുന്നു” എന്നാണ് മറ്റൊരു ആരാധകൻ പറഞ്ഞത്. “ഞാനും അവരെ മിസ്സ് ചെയ്യുന്നു,” എന്നായിരുന്നു മോഹൻലാൽ മറുപടി പറഞ്ഞത്.

“മകളുടെ പുതിയ ബുക്കിനെ പറ്റി എന്താണ് അഭിപ്രായം,” എന്ന് ചോദിച്ചപ്പോൾ നല്ലത് എന്ന് താരം മറുപടി നൽകി. ആ പുസ്തകം വായിച്ചോ എന്ന് അദ്ദേഹം തിരിച്ചു ചോദിക്കുകയും ചെയ്തു. ഏതു തരം സിനിമകളാണ് കാണാൻ ഇഷ്ടമെന്ന ചോദ്യത്തിന് കോമഡി സിനിമകൾ എന്നാണ് മോഹൻലാൽ മറുപടി നൽകിയത്. ഈ എനർജിയുടെ രഹസ്യം എന്താണെന്ന ചോദ്യത്തിന് ഹാപ്പിനസ് എന്നും മറുപടി നൽകി. ‘ദൃശ്യം 2’ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് താരം ട്വിറ്റർ സംഭാഷണം നടത്തിയത്. ഈ മാസം 19നാണ് ‘ദൃശ്യം 2’റിലീസ് ചെയ്യുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലാണ് ‘ദൃശ്യം 2’പ്രദർശനത്തിനെത്തുക.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal twitter live interaction

Next Story
ഈ കുട്ടി ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാൾAishwarya Lekshmi, Aishwarya Lekshmi Childhood photo, Aishwarya Lekshmi photos, Aishwarya Lekshmi movies, Aishwarya Lekshmi tamil film, ഐശ്വര്യ ലക്ഷ്മി, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com