/indian-express-malayalam/media/media_files/uploads/2021/10/Puneeth-Rajkumar.jpg)
ബംഗലൂരു: കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‍കുമാർ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് താരത്തെ ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുനീത് രാജ്കുമാറിന്റെ അന്ത്യകർമങ്ങൾ ഡോ രാജ്കുമാർ ഫൗണ്ടേഷന്റെ ഭൂമിയിലുള്ള കണ്ഠീരവ സ്റ്റുഡിയോയിൽ നടത്തുമെന്ന് കർണാടകസർക്കാർ അറിയിച്ചു.
പുനീത് രാജ്കുമാറിന്റെ മൃതദേഹം ജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ ബെഗളൂരി കണ്ഠീരവ സ്റ്റേഡിയത്തിൽ പൊതു ദർശനത്തിന് വച്ചിരിക്കുകയാണ്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മറ്റ് ക്യാബിനറ്റ് മന്ത്രിമാരും അന്തിമോപചാരം അർപ്പിച്ചു.
/indian-express-malayalam/media/media_files/uploads/2021/10/puneet-rajkumar-1.jpg)
നടൻ പുനീത് രാജ്കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ നടത്തുമെന്നും കുടുംബത്തിന്റെ ആഗ്രഹപ്രകാരം സംസ്‌കാര ചടങ്ങുകൾ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശവസംസ്കാര സമയം സംബന്ധിച്ച് കുടുംബാംഗങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. നീത് രാജ്കുമാറിന് ആരാധകർക്ക് അന്തിമോപചാരം അർപ്പിക്കാൻ കണ്ഠീരവ സ്റ്റേഡിയത്തിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Also Read: അപ്പൂ, ഞങ്ങളുടെ ഹൃദയം തകർത്ത് നീയെന്തിനാണ് പോയത്?; പുനീതിന്റെ മരണത്തിൽ നടുങ്ങി സഹപ്രവർത്തകർ
ആരാധകർക്കിടയിൽ അപ്പു എന്നാണ് പുനീത് അറിയപ്പെടുന്നത്. കന്നട സിനിമാലോകത്തെ പവർ സ്റ്റാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുനീത് പ്രശസ്ത കന്നട താരമായ രാജ് കുമാറിന്റെയും പർവതമ്മയുടെയും മകനാണ്.
Shocked and deeply saddened as Karnataka's most loved superstar #PuneetRajkumar is no longer with us.
— Basavaraj S Bommai (@BSBommai) October 29, 2021
A huge personal loss and one that's difficult to come to terms with.
Praying the almighty gives the Rajkumar family and fans the strength to bear this loss.#OmShantipic.twitter.com/QpF63vKvIO
കുട്ടിക്കാലത്തു തന്നെ സിനിമയിലെത്തിയ പുനീത് 1985ൽ ബെറ്റെഡ ഹൂവ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. 29 ഓളം കന്നട ചിത്രങ്ങളിൽ ഇതിനകം പുനീത് അഭിനയിച്ചിട്ടുണ്ട്. 'യുവരത്ന' എന്ന ചിത്രമാണ് ഒടുവിൽ റിലീസിനെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.