/indian-express-malayalam/media/media_files/uploads/2018/06/prakash-raj.jpg)
കൊറോണ ഭീതിയിൽ രാജ്യം വിറങ്ങലിച്ചിരിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധികൂടിയാണ് ജനങ്ങളെ ബാധിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. ഈ സമയത്താണ് തന്റെ സമ്പാദ്യത്തിൽ നിന്ന് വീട്ടിലെയും നിർമാണ കമ്പനിയിലേയുമടക്കം ജോലിക്കാർക്ക് വരുന്ന മെയ് വരെയുള്ള മുൻകൂർ ശമ്പളം ഒന്നിച്ച് നൽകി പ്രകാശ് രാജ് മാതൃകയാകുന്നത്. കൊറോണയെത്തുടർന്ന് നിർത്തിവച്ചിരിക്കുന്ന തന്റെ മൂന്ന് സിനിമകളിൽ ദിവസവേതനത്തിൽ ജോലി ചെയ്തിരുന്നവർക്ക് പകുതി ശമ്പളമെങ്കിലും ലഭ്യമാക്കാനുള്ള വഴി കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചു.
Read More: മണിചിത്രത്താഴിലെ അല്ലി ഇവിടെയുണ്ട്
ഇതുകൊണ്ടൊന്നും തന്റെ ജോലി അവസാനിച്ചിട്ടില്ലെന്നും തുടർന്നും കഴിയുന്ന രീതിയിൽ ആവശ്യക്കാരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം കഴിയുന്നവരെല്ലാം ചുറ്റുമുള്ള അവശ്യക്കാരെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
#JanathaCurfew .. what I did today .. let’s give back to life .. let’s stand together. #justaskingpic.twitter.com/iBVW2KBSfp
— Prakash Raj (@prakashraaj) March 22, 2020
"സാമൂഹ്യ വ്യാപനം തടയുന്നതിനായി നിര്‍ത്തിവച്ച എന്‍റെ മൂന്ന് സിനിമകളില്‍ ദിവസവേദനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പകുതി കൂലിയെങ്കിലും കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്റെ ജോലി അവസാനിച്ചിട്ടില്ല. എന്നെ കൊണ്ട് സാധിക്കുന്നതെല്ലാം ഞാന്‍ ഇനിയും ചെയ്യും. നിങ്ങള്‍ക്ക് ചുറ്റും ഇത്തരത്തിൽ ആവശ്യക്കാരുണ്ടെങ്കില്‍ അവരെ സഹായിക്കൂ, അവരെ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണ്, പരസ്പരം തുണയായി നിൽക്കേണ്ട സമയമാണ്’- പ്രകാശ് രാജ് കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.