/indian-express-malayalam/media/media_files/uploads/2023/08/kunchako-boban.jpg)
തന്റെ വളർത്തുനായയ്ക് ഒപ്പം ചാക്കോച്ചൻ
മനുഷ്യരോട് ഏറെ ആത്മബന്ധത്തോടെ പെരുമാറുന്നവരാണ് വളർത്തുനായകൾ. നിരുപാധികമായ സ്നേഹം കൊണ്ടും കരുതൽ കൊണ്ടുമെല്ലാം അവർ നമ്മളെ അമ്പരപ്പിക്കും. ഇക്കാരണം കൊണ്ടു തന്നെയാണ് വളർത്തുമൃഗങ്ങളിൽ നായകളോട് മനുഷ്യർക്കേറെ സ്നേഹം തോന്നാൻ കാരണവും.
മലയാള സിനിമയിലെ താരങ്ങളുടെ ഹൃദയം കവർന്ന ചില നായ്‌ക്കുട്ടികളുമുണ്ട്. വീട്ടിലെ ഒരംഗത്തെ പോലെ താരങ്ങൾ പരിപാലിക്കുന്ന ഇഷ്ട തോഴർ. നസ്രിയയുടെ ഒറിയോ, പൃഥ്വിരാജിന്റെ സോറോ, ടൊവിനോയുടെ പാബ്ലോയും ലോകിയും, ഗീതു മോഹൻദാസിന്റെ ചെക്കൻ എന്നിങ്ങനെ ആ ലിസ്റ്റ് നീളും. താരങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പ്രേക്ഷകർക്കും ഏറെക്കുറെ പരിചിതരാണ് ഈ നായ്‌ക്കുട്ടികളും.
ഇപ്പോഴിതാ, ആ ക്ലബ്ബിലേക്ക് ഒരാൾ കൂടി എത്തുകയാണ്, അത് മറ്റാരുമല്ല മലയാളികളുടെ പ്രിയതാരം ചാക്കോച്ചൻ. വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തികൊണ്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് ചാക്കോച്ചൻ.
" ഹലോ, ഈ ചിത്രത്തെ നിങ്ങളുടെ വീട് സന്ദർശിക്കാനുള്ള ഒരു ഇൻവിറ്റേഷനായി ഞാനെടുക്കുന്നു. നന്ദി. സീ യൂ സൂൺ," എന്നാണ് ചിത്രത്തിനു താഴെ ഐശ്വര്യ ലക്ഷ്മിയുടെ കമന്റ്. ഗീതു മോഹൻദാസ്, രമേഷ് പിഷാരടി, സാനിയ ഇയ്യപ്പൻ എന്നിവരും ചിത്രത്തിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.