നിരുപാധികമായ സ്നേഹം കൊണ്ട് മനുഷ്യരെ അമ്പരപ്പിക്കുന്ന വളർത്തുമൃഗങ്ങളാണ് നായ്ക്കൾ. കൊടുക്കുന്ന സ്നേഹം ഇരട്ടിയായി തിരിച്ചുതരുന്നവർ. സ്നേഹം കൊണ്ടും കരുതൽ കൊണ്ടുമെല്ലാം മനുഷ്യരുടെ ഹൃദയത്തെ സ്പർശിക്കുന്ന, യജമാനസ്നേഹത്തിന്റെ നൂറുകണക്കിന് കഥകൾ നമ്മളോരോരുത്തരും കേട്ടുകാണും. നിരുപാധികമായി സ്നേഹിക്കാനുള്ള നായ്ക്കളുടെ കഴിവ് തന്നെയാവാം അവയെ ഏറ്റവും പ്രിയപ്പെട്ട വളർത്തുമൃഗങ്ങളാക്കി മാറ്റുന്നതും.

മലയാള സിനിമയിലെ താരങ്ങളുടെ ഹൃദയം കവർന്ന ചില നായ്‌ക്കുട്ടികളുമുണ്ട്. വീട്ടിലെ ഒരംഗത്തെ പോലെ താരങ്ങൾ പരിപാലിക്കുന്ന ഇഷ്ട തോഴർ. താരങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പ്രേക്ഷകർക്കും ഏറെക്കുറെ പരിചിതരാണ് ഈ നായ്‌ക്കുട്ടികളും.

നസ്രിയയുടെ ഒറിയോ

കുഞ്ഞിനെ പോലെ നസ്രിയ പരിപാലിക്കുന്ന വളർത്തുനായയാണ് ഓറിയോ. ഫഹദ് തന്ന ഗിഫ്റ്റ് എന്നാണ് നസ്രിയ ഓറിയോയെ വിശേഷിപ്പിക്കുന്നത്. സിനിമാക്കാർക്കെല്ലാം പരിചിതയാണ് നസ്രിയയുടെയും ഫഹദിന്റെയും പ്രിയപ്പെട്ട ഓറിയോ. സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്ക്ക് അകമ്പടിയാവാറുണ്ട്. ‘കൂടെ’യുടെ ഷൂട്ടിംഗിനായി ഊട്ടിയിലെത്തിയപ്പോൾ ഓറിയോയോയും നസ്രിയ കൂടെ കൂട്ടിയിരുന്നു. വെള്ളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്കറ്റിനെ ഓർമ്മപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞൻ നായയുടെ പ്രത്യേകത.

“ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ് ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്.” എന്നാണ് നസ്രിയ പറയുന്നത്. ഓറിയോ വന്നതിനു ശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറിയെന്നും ഓറിയോ എന്ന പേര് ഇട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ പറയുന്നു.

പൃഥ്വിരാജിന്റെ സോറോ

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വീട്ടിലെ പുത്തൻ അതിഥിയാണ് സോറോ. പൃഥ്വിയുടെ ലോക്ക്ഡൗൺ കാല പോസ്റ്റുകളിൽ പലപ്പോഴും സോറോയും അതിഥിയായി കടന്നുവരാറുണ്ട്. സുപ്രിയയുടെ മടിയിൽ സുഖമായി ഇറങ്ങുന്ന സോറോയുടെ ചിത്രങ്ങൾ പലപ്പോഴും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ആണ് സൊറോ.

ടൊവിനോയുടെ പാബ്ലോയും ലോകിയും

പാബ്ലോ, ലോകി എന്നിങ്ങനെ രണ്ടു വളർത്തുനായ്ക്കളാണ് ടൊവിനോയുടെയും മകൾ ഇസയുടെയും കൂട്ടുകാർ.മനുഷ്യരുമായി വളരെ പെട്ടെന്ന് ഇണങ്ങുകയും കൂട്ടുകൂടുകയും ചെയ്യുന്ന ബീഗിള്‍​ ഇനത്തിൽ പെട്ട നായക്കുട്ടിയാണ് പാബ്ലോ. സലുകി ഇനത്തിൽ പെട്ടതാണ് ലോകി.

ഗീതുമോഹൻദാസ്, ഉണ്ണി മുകുന്ദൻ, രഞ്ജിനി ഹരിദാസ്, ജയറാം, സൗഭാഗ്യ വെങ്കിടേഷ് എന്നു തുടങ്ങിയ താരങ്ങളും തങ്ങളുടെ പ്രിയപ്പെട്ട നായ്ക്കുട്ടികളുടെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

 

View this post on Instagram

 

HAPPY ONAM

A post shared by Geetu Mohandas (@geetu_mohandas) on

ബീഗിൾ ഇനത്തിൽ പെട്ട തങ്ങളുടെ വളർത്തുനായയ്ക്ക് ചെക്കൻ എന്നാണ് ഗീതു മോഹൻദാസ് പേരിട്ടിരിക്കുന്നത്.

 

View this post on Instagram

 

Hello everybouudyyyy my name is ‘Chekkan’ . Amma brought me home today for Aradhana . I am 40 days old #beaglepuppy #chekkan

A post shared by Geetu Mohandas (@geetu_mohandas) on

 

View this post on Instagram

 

@rakeshweone

A post shared by Unni Mukundan (@iamunnimukundan) on

 

View this post on Instagram

 

Some Happy Memories

A post shared by Unni Mukundan (@iamunnimukundan) on

 

View this post on Instagram

 

Happy amma dinam amma

A post shared by Kalidas Jayaram (@kalidas_jayaram) on

 

View this post on Instagram

 

Thank you @anandu_96 for this precious click

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

Read more: ബെഡ് റൂമിൽ കയറാൻ സമ്മതിക്കില്ലെന്ന് നസ്രിയ തീർത്തു പറഞ്ഞു: ഫഹദ് ഫാസിൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook