/indian-express-malayalam/media/media_files/uploads/2021/05/Ajay-Devgn-kajol-family.jpg)
മുംബൈ ജുഹുവിൽ പുതിയ ബംഗ്ലാവ് സ്വന്തമാക്കി ബോളിവുഡ് താരവും നിർമ്മാതാവുമായ അജയ് ദേവ്ഗൺ. 60 കോടി രൂപ ചെലവഴിച്ചാണ് ഈ ആർഭാട ബംഗ്ലാവ് താരം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. അജയ് ദേവ്ഗണും കാജോളും ഇപ്പോൾ താമസിക്കുന്ന ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന അതേ സ്ട്രീറ്റിൽ തന്നെയാണ് പുതിയ ബംഗ്ലാവും.
ഏതാണ്ട് ഒരു വർഷത്തോളമായി പുതിയ ബംഗ്ലാവ് അന്വേഷിക്കുകയായിരുന്നു അജയ് എന്ന് താരത്തിന്റെ വക്താവ് പറയുന്നു. 5500 സ്ക്വയർ ഫീറ്റോളം വിസ്താരമുള്ളതാണ് പുതിയ ബംഗ്ലാവ്. നിലവിൽ ജുഹൂവിലെ ശക്തി എന്ന ബംഗ്ലാവിലാണ് അജയ് ദേവ്ഗണും കാജോളും മക്കളായ നൈസയും യുഗും താമസിക്കുന്നത്. അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, അക്ഷയ് കുമാർ, ഋത്വിക് റോഷൻ തുടങ്ങിയ ബോളിവുഡിലെ താരങ്ങളും ഇതേ സ്ട്രീറ്റിൽ തന്നെയാണ് താമസം.
പുഷ്പ വാലിയയുടെ ഉടമസ്ഥതയിലുള്ള ബംഗ്ലാവാണ് അജയ് ഇപ്പോൾ വാങ്ങിച്ചിരിക്കുന്നത്. 2020 അവസാനത്തോടെയാണ് അജയ് കരാർ ഒപ്പിട്ടതെന്നാണ് റിപ്പോർട്ട്. വീടിന്റെ റെനവേഷൻ ജോലികൾ താരം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
Read more: മകളുടെ സിനിമാ പ്രവേശം; കജോൾ മറുപടി പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us