ഇൻസ്റ്റഗ്രാമിലെ ‘ആസ്ക് മീ എനിതിങ്’ എന്ന രസകരമായൊരു ഗെയിമുണ്ട്. സെലിബ്രിറ്റികളോട് ആരാധകർ ചോദിക്കുന്ന നിരവധി ചോദ്യങ്ങളും അതിന് അവരുടെ മറുപടിയുമെല്ലാം നമുക്ക് കാണാം. ഇക്കുറി ബോളിവിഡ് താരം കജോളാണ് ഉത്തരങ്ങൾ പറയാൻ തയ്യാറായി എത്തിയത്.

കജോളിനോട് കൂടുതൽ പേർക്കും ചോദിക്കാനുള്ളത് കുടുംബ വിശേഷങ്ങളായിരുന്നു. മകൾ നൈസയെ അഭിനയ രംഗത്തേക്ക് ചുവടുവയ്പ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. മകൾക്ക് എന്താകാനാണ് ആഗ്രഹം എന്ന ചോദ്യത്തിന്, നിലവിൽ പ്ലസ്ടു പാസാകാനാണ് ആഗ്രഹമെന്ന് കജോൾ മറുപടി നൽകി.

കാജോളും അജയ് ദേവ്ഗണും ഹൽചുൽ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് കണ്ടുമുട്ടുന്നത്. പിന്നീട് 1999 ൽ വിവാഹിതരായി. ഗുണ്ടാരാജ്, ഇഷ്ക്, ദിൽ ക്യാ കരേ, രാജു ചാച്ച, പ്യാർ തോ ഹോനാ ഹായ് ത, തൻഹാജി: ദി അൺസംഗ് വാരിയർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചു. ഇരുവർക്കും രണ്ട് മക്കളാണ്, നൈസ, യുഗ്.

Read More: ബാലൻസ് കിട്ടിയില്ല, കജോൾ മാളിൽ വീണു

മുമ്പ് തലവേദന തകർത്ത തങ്ങളുടെ മധുവിധു സ്വപ്നങ്ങളെ കുറിച്ച് കജോൾ പറഞ്ഞിരുന്നു. കല്യാണത്തിനു മുമ്പായി തന്നെ കജോള്‍ അജയ്‌യോട് ആവശ്യപ്പെട്ടിരുന്നു മധുവിധുവിന് ലോകം മുഴുവന്‍ ചുറ്റിക്കാണണം എന്ന്. അങ്ങനെ വിവാഹം കഴിഞ്ഞ ഉടന്‍ ഇരുവരും വേള്‍ഡ് ടൂറിന് പോയി. ആ കഥയാണ് കജോള്‍ പറയുന്നത്.

‘രണ്ടു മാസത്തെ മധുവിധു യാത്രയ്ക്കായാണ് ഞങ്ങള്‍ പോയത്. വിവാഹത്തിനു മുമ്പ് തന്നെ ഈ ആവശ്യം ഞാന്‍ പറഞ്ഞിരുന്നു. നമ്മുടെ മധുവിധുവിന് എനിക്കീ ലോകം മുഴുവന്‍ യാത്ര ചെയ്യണം എന്ന്. ഞങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ഓസ്‌ട്രേലിയയില്‍ നിന്നും ലോസ് ആഞ്ചല്‍സിലേയ്ക്കും അവിടെ നിന്നും ലാസ് വേഗാസിലേക്കും പോയി..’

എന്നാല്‍ യാത്ര പകുതിയില്‍ അവസാനിപ്പിച്ച് ഇരുവര്‍ക്കും നാട്ടിലേക്ക് തിരിച്ചു പോരേണ്ട സാഹചര്യം ഉണ്ടായി.

‘ഞങ്ങള്‍ അപ്പോള്‍ ഗ്രീസിലായിരുന്നു. 40 ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. അപ്പോഴേക്കും അജയ് കുറച്ച് ക്ഷീണിതനുമായിരുന്നു. ഒരുദിവസം രാവിലെ എണീറ്റ് അദ്ദേഹം പറഞ്ഞു നല്ല പനിയും തലവേദനയുമുണ്ടെന്ന്. ഞാന്‍ മരുന്നു നല്‍കാമെന്നും പറഞ്ഞിട്ടും അദ്ദേഹം സുഖമില്ലെന്നു പറഞ്ഞുകൊണ്ടേയിരുന്നു.’

‘ഒടുവില്‍, പിന്നെന്തു ചെയ്യണം എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ‘നമുക്ക് വീട്ടില്‍ പോകാം’ എന്ന്. ‘വീട്ടിലേക്കോ? അതും ഒരു തലവേദനയ്ക്ക്? അപ്പോള്‍ അദ്ദേഹം പറഞ്ഞു ‘ഞാന്‍ വളരെയധികം ക്ഷീണിതനാണ്’ എന്ന്,’ കജോള്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook