/indian-express-malayalam/media/media_files/uploads/2019/03/deepika-manisha.jpg)
ബോളിവുഡ് താരം ദീപിക പദുക്കോണിന് സ്‌നേഹ സമ്മാനവുമായി ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടി. മനീഷ മറോദിയ പ്രജാപതിയാണ് ദീപികയുടെ ചപ്പാക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നോക്കി വരച്ച് സമ്മാനിച്ചത്.
ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ട് മനീഷയുടെ വാക്കുകള്‍ ഇങ്ങനെ:
'കളര്‍ സ്‌കെച്ചിങ് എനിക്കത്ര വശമില്ല. എന്നാലും ടീം ചപ്പാക്ക് ഇത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു. എല്ലാവര്‍ക്കും ആശംസകള്‍. ചിത്രം വന്‍ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു,' മനീഷ കുറിച്ചു.
മേഘ്‌ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ മാല്‍ടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ആസിഡ് അറ്റാക്കിനെ അതിജീവിച്ച ലക്ഷ്മി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചപ്പാക്ക് ഒരുങ്ങുന്നത്.
View this post on InstagramA post shared by Mannu (@manisha_marodia_prajapati_02) on
വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേതുടര്‍ന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി, 'സ്റ്റോപ്പ് സെയില്‍ ആസിഡ്' എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഒപ്പം ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. 2014ല്‍ യുണൈറ്റഡ് സ്റ്റേറ്റ് പ്രഥമവനിത മിഷേല്‍ ഒബാമയില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മി ഏറ്റുവാങ്ങി.
Read More: ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയായി ദീപിക; 'ചപ്പാക്ക്' ഫസ്റ്റ് ലുക്ക്
ആലിയ ബട്ടിനെ കേന്ദ്രകഥാപാത്രമായൊരുക്കി 'റാസി'ക്ക് ശേഷം മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചപ്പാക്ക്'. ഇതാദ്യമായാണ് മേഘ്‌നയും ദീപികയും ഒരു ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നത്. 'ചപ്പാക്കി'ന്റെ ചിത്രീകരണം ഇന്ന് ഡല്‍ഹിയില്‍ ആരംഭിച്ചു. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ദീപിക പദുകോണിന്റെ നിര്‍മ്മാണകമ്പനിയായ കെഎ എന്റര്‍ടെയിന്‍മെന്റും മേഘ്‌നാ ഗുല്‍സാറിന്റെ മൃഗ ഫിലിംസും സംയുക്തമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപികയുടെ ആദ്യനിര്‍മ്മാണസംരംഭം എന്ന പ്രത്യേകത കൂടിയുണ്ട് 'ചപ്പാക്കി'ന്.
'പദ്മാവതി'നു ശേഷം ഷാറൂഖ് ഖാന്റെ സീറോയില്‍ ഒരതിഥി വേഷത്തില്‍ മാത്രമാണ് പ്രേക്ഷകര്‍ ദീപികയെ കണ്ടത്. അതുകൊണ്ടു തന്നെ 'പദ്മാവതി'നു ശേഷമുള്ള ദ്വീപികയുടെ തിരിച്ചുവരവാവും 'ചപ്പാക്ക്'. 2020 ജനുവരി 10 ന് ചിത്രം റിലീസിനെത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.