scorecardresearch

'ഹാപ്പി ബർത്ത്ഡേ ബേബി'; അഭിഷേകിന് ഐശ്വര്യയുടെ പിറന്നാൾ ആശംസകൾ

അഭിഷേകിന്റെ 44ാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. ഇതിന്റെ ചിത്രങ്ങൾ ഐശ്വര്യയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

അഭിഷേകിന്റെ 44ാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. ഇതിന്റെ ചിത്രങ്ങൾ ഐശ്വര്യയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

author-image
Entertainment Desk
New Update
Abhishek Bachchan, അഭിഷേക് ബച്ചന്‍, Abhishek Bachchan birthday, അഭിഷേക് ബച്ചന്റെ പിറന്നാൾ, Aishwarya Rai, ഐശ്വര്യ റായ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ബിഗ് സ്ക്രീനിൽ നിരന്തരം കാണുന്ന ഒരാളല്ല അഭിഷേക് ബച്ചൻ. അനുരാഗ് ബസുവിന്റെ മൻ‌മാർ‌സിയാനിലാണ് അഭിഷേകിനെ ഏറ്റവും ഒടുവിലായി പ്രേക്ഷകർ കണ്ടത്. എന്നാൽ സിനിമയ്ക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉള്ള ആളാണ് അഭിഷേക്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ കൂടിയാണ് അഭിഷേക്. നല്ലൊരു ഭർത്താവ്, അച്ഛൻ, മകൻ, സഹോദരൻ എന്നീ റോളുകളെല്ലാം സിനിമയെക്കാൾ ആസ്വദിച്ച് ചെയ്യുന്നയാൾ. അഭിഷേകിന്റെ 44ാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. ഇതിന്റെ ചിത്രങ്ങൾ ഐശ്വര്യയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

Advertisment

Read More: ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ വിവാഹത്തിലെ ആരും കാണാത്ത ചിത്രങ്ങൾ

View this post on Instagram

HappyBirthday Babyyyy-PapaaaaLove LOVE LOVE ALWAYS

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

Read More: നന്ദി ഐശ്വര്യാ, ജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്മാനം നല്‍കിയതിന്: അഭിഷേക് ബച്ചന്റെ വികാരസാന്ദ്രമായ കുറിപ്പ്

Advertisment
View this post on Instagram

Always

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

ജീവിതത്തിലെ നായികാനായകന്മാരായ ഐശ്വര്യ റായും അഭിഷേക് ബച്ചനും 2010ലാണ് ഏറ്റവുമൊടുവില്‍ സ്ക്രീനില്‍ ഒന്നിച്ചത്. മണിരത്നം സംവിധാനം ചെയ്ത ‘രാവണ്‍’ എന്ന ചിത്രത്തില്‍. എട്ടു വര്‍ഷത്തെ കാലയളവിന് ശേഷം ഇരുവരും ഒരുമിച്ചു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘ഗുലാബ് ജാമുന്‍’ ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന അഭി-ആഷ് ദമ്പതികളെ ഒന്നിപ്പിക്കുന്ന ആ ചിത്രം.

View this post on Instagram

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

പതിമൂന്ന് വർഷം മുമ്പ് 2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്. പിന്നീട് ഐശ്വര്യ റായ്, ഐശ്വര്യ റായ് ബച്ചനായി മാറി. വിവാഹത്തിനു ശേഷം ആരാധ്യയുടെ ജനനം. വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേകും ഐശ്വര്യയും ഒരുമിച്ചുള്ള ‘ഗുലാബ് ജാമുന്‍’ എന്ന ചിത്രം ഒരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഈ വർഷം ഒടുവിൽ ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Aishwarya Rai Bachchan Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: