scorecardresearch

ഐശ്വര്യയുടെ ഭർത്താവാകാൻ അഭിഷേകിന് യോഗ്യതയില്ലെന്ന് ട്രോൾ; ചുട്ട മറുപടി കൊടുത്ത് ജൂനിയർ ബച്ചൻ

ഐപിഎൽ താരം സ്റ്റുവർട്ട് ബിന്നിയോട് അഭിഷേകിനെ താരതമ്യം ചെയ്തയാൾ ഇരുവരും ഒന്നിന്നും കൊളളാത്തവരാണെന്നാണ് ട്വീറ്റ് ചെയ്തത്

ഐപിഎൽ താരം സ്റ്റുവർട്ട് ബിന്നിയോട് അഭിഷേകിനെ താരതമ്യം ചെയ്തയാൾ ഇരുവരും ഒന്നിന്നും കൊളളാത്തവരാണെന്നാണ് ട്വീറ്റ് ചെയ്തത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഐശ്വര്യയുടെ ഭർത്താവാകാൻ അഭിഷേകിന് യോഗ്യതയില്ലെന്ന് ട്രോൾ; ചുട്ട മറുപടി കൊടുത്ത് ജൂനിയർ ബച്ചൻ

ട്രോളന്മാർക്ക് കലക്കൻ മറുപടി നൽകി അവരുടെ വായടപ്പിക്കുന്ന താരമാണ് അഭിഷേക് ബച്ചൻ. ഭാര്യ ഐശ്വര്യയെക്കുറിച്ചും മകൾ ആരാധ്യയെക്കുറിച്ചുമുളള ട്രോളുകൾക്ക് ഉടനടി അഭിഷേക് മറുപടി നൽകാറുണ്ട്. ഇപ്പോഴിതാ തന്നെതന്നെ ട്രോളിയ ആൾക്ക് നല്ല ചുട്ട മറുപടിയാണ് അഭിഷേക് നൽകിയിരിക്കുന്നത്.

Advertisment

ഐപിഎൽ താരം സ്റ്റുവർട്ട് ബിന്നിയോട് അഭിഷേകിനെ താരതമ്യം ചെയ്തയാൾ ഇരുവരും ഒന്നിന്നും കൊളളാത്തവരാണെന്നാണ് ട്വീറ്റ് ചെയ്തത്. മാത്രമല്ല, സുന്ദരിമാരായ ഭാര്യമാരെ കിട്ടാൻ ഇരുവരും അർഹരല്ലെന്നും ഒരാൾ സിനിമയിലും മറ്റൊരാൾ ക്രിക്കറ്റിലും എത്തിയത് അവരുടെ പിതാക്കന്മാർ കാരണമെന്നുമാണ് ബോബി ഡിയോൾ എന്ന വ്യാജ പേരുളള അക്കൗണ്ടിൽനിന്നും ട്വീറ്റ് വന്നത്.

ഇതിനു ട്വിറ്ററിലൂടെ ഉടനടി അഭിഷേക് മറുപടി നൽകി. ''സഹോദരാ, എന്റെ ഷൂസ് ധരിച്ച് ഒരു കിലോമീറ്റർ നടന്നു നോക്കൂ. നിങ്ങൾ 10 അടി നടന്നാൽ എനിക്ക് നിങ്ങളോട് ബഹുമാനം തോന്നും. സ്വയം മെച്ചപ്പെടാൻ സമയം കണ്ടെത്തൂ, മറ്റുളളവരെക്കുറിച്ച് ചിന്തിച്ച് വിഷമിക്കേണ്ട'' ഇതായിരുന്നു അഭിഷേക് ട്വീറ്റ് ചെയ്തത്.

Advertisment

രണ്ടു വർഷമായി സിനിമയിൽനിന്നും വിട്ടുനിന്നിരുന്ന അഭിഷേക് അനുരഗ് കശ്യപിന്റെ മൻമർസിയാൻ എന്ന സിനിമയിലൂടെ തിരിച്ചെത്തുകയാണ്. സജാദ്-ഫര്‍ഹാദ് സംവിധാനം ചെയ്ത ഹൗസ് ഫുള്‍ 3 എന്ന ചിത്രത്തിലാണ് അഭിഷേക് ഏറ്റവുമൊടുവില്‍ വേഷമിട്ടത്. 2016 ജൂണില്‍ ആ ചിത്രം പുറത്തു വന്നതിനു ശേഷം അഭിഷേക് ബച്ചന്‍ വേറെ സിനിമകളില്‍ ഒന്നും തന്നെ അഭിനയിച്ചില്ല. സിനിമയില്ലാതെയിരുന്ന രണ്ടു വര്‍ഷങ്ങളില്‍ തന്‍റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍, കബഡി ടീമുകളെ നോക്കുന്നതിലാണ് ബച്ചന്‍ ശ്രദ്ധയൂന്നിയത്.

https://malayalam.indianexpress.com/entertainment/a-woman-tries-to-troll-aarradhya-bachchan-abhishek-bachchan-gives-her-a-befitting-reply/

Aishwarya Rai Bachchan Trolls Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: